കുവൈത്തില്‍ ആരോഗ്യകരമല്ലാത്ത ഉല്‍പന്നങ്ങള്‍ക്ക്  നൂറുശതമാനം നികുതി 

കുവൈത്ത് സിറ്റി: ആരോഗ്യകരമല്ലാത്ത ഉല്‍പന്നങ്ങള്‍ക്ക് നൂറു ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതോടെ, ജനുവരി മുതല്‍ പുകയില ഉല്‍പന്നങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവക്ക് വില ഇരട്ടിയാവും. ഇതിലൂടെ ഇവയുടെ ഉപയോഗം ഒരു പരിധിവരെ കുറക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പുകയില ഉല്‍പന്നങ്ങളും എനര്‍ജി ഡ്രിങ്കുകളും മറ്റും കൂടുതലായി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് കുവൈത്തിന്‍െറ സ്ഥാനം. രാജ്യത്ത് പുകയില ഉല്‍പന്നങ്ങളുടെയും മറ്റും ഉപയോഗം വര്‍ധിച്ചതിനെ  തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധവും 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കരുതെന്ന നിയമവും നിലനില്‍ക്കുമ്പോള്‍തന്നെ ഇവ രണ്ടിന്‍െറയും ആളോഹരി ഉപയോഗത്തില്‍ രാജ്യം ഏറെ മുന്നിലാണെന്നത് സര്‍ക്കാര്‍ അതീവ ഗൗരവത്തിലാണ് കാണുന്നത്. ആരോഗ്യമന്ത്രാലയത്തിന്‍െറയും പരിസ്ഥിതി അതോറിറ്റിയുടെയും നേതൃത്വത്തില്‍ പുകവലിക്കെതിരെ ബോധവത്കരണം സജീവമാണെങ്കിലും ജനങ്ങളില്‍നിന്ന് അനുകൂല പ്രതികരണം ലഭിക്കുന്നില്ളെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യത്തെ ഹനിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് നൂറുശതമാനം നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.