കുവൈത്ത് സിറ്റി: രാജ്യത്തെ ആതുര ശുശ്രൂഷമേഖലയില്‍ സമഗ്രവികസനത്തിന് സര്‍ക്കാര്‍പദ്ധതി. ഇതിന്‍െറ ഭാഗമായി ആശുപത്രികളുടെ നിര്‍മാണത്തിനും നിലവിലുള്ളവയുടെ വികസനത്തിനുമായി 133 കോടി ദീനാര്‍ വകയിരുത്തിയതായി ആരോഗ്യമന്ത്രാലയത്തിലെ ആരോഗ്യപദ്ധതി വിഭാഗം മേധാവി എന്‍.ജി. ഹിശാം അബ്ദുല്‍ഹസന്‍ അറിയിച്ചു.
പുതുതായി 4342 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യംകൂടി വിവിധ ആശുപത്രികളിലായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സബാഹ് ആരോഗ്യമേഖലയില്‍ നിര്‍മിക്കുന്ന 771 കിടക്കകളുള്ള പുതിയ സബാഹ് അല്‍അഹ്മദ് ആശുപത്രി, സബാഹ് അല്‍അഹ്മദ് സിറ്റിയില്‍ സ്ഥാപിക്കുന്ന 700 കിടക്കകളുള്ള പുതിയ സബാഹ് അല്‍അഹ്മദ് ആശുപത്രി, പശ്ചിമേഷ്യയിലെതന്നെ വലുതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാബിര്‍ അല്‍അഹ്മദ് ആശുപത്രി എന്നിവയാണ് നിര്‍മാണം പുരോഗമിക്കുന്ന വന്‍ പദ്ധതികള്‍. സൂര്‍റയില്‍ 2,25,000 സ്ക്വയര്‍ മീറ്റര്‍ സ്ഥലത്തായി ഉയരുന്ന ജാബിര്‍ ആശുപത്രിയില്‍ 1200 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ടാവും. 304 മില്യണ്‍ ദീനാറാണ് നിര്‍മാണച്ചെലവ്. രണ്ടു സബാഹ് അല്‍അഹ്മദ് ആശുപത്രികളുടെയും കൂടെ നിര്‍മാണച്ചെലവ് 179 മില്യണ്‍ ദീനാറാണ്. ഇതുകൂടാതെ അമീരി ആശുപത്രി 98 മില്യണ്‍ ദീനാര്‍ ചെലവില്‍ പുതുക്കിപ്പണിത് 446 പേരെയും ഫര്‍വാനിയ ആശുപത്രി 265 മില്യണ്‍ ദീനാര്‍ ചെലവില്‍ പുതുക്കി 938 പേരെയും അദാന്‍ ആശുപത്രി 232 മില്യണ്‍ ദീനാര്‍ ചെലവില്‍ പുതുക്കി 938 പേരെയും പകര്‍ച്ചവ്യാധി ആശുപത്രി 54 ദീനാര്‍ ചെലവില്‍ പുതുക്കി 225 പേരെയും അല്‍റാസി ആശുപത്രി 33 മില്യണ്‍ ദീനാര്‍ ചെലവില്‍ പുതുക്കി 240 പേരെയും കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുള്ളതാക്കുക എന്നിവയാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നവീകരണപ്രവര്‍ത്തനങ്ങള്‍.
ഇവയെല്ലാം ഒന്നരവര്‍ഷത്തിനകം പൂര്‍ത്തിയാവുന്നതോടെ കുവൈത്തിലെ ആതുര ശുശ്രൂഷമേഖല പുതിയ ഉയരത്തിലത്തെുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍െറ പ്രതീക്ഷയെന്ന് ഹിശാം അബ്ദുല്‍ഹസന്‍ പ
റഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.