രാജ്യത്ത് അന്യായമായ അറസ്റ്റോ  തടവോ നടക്കുന്നില്ല –കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്ത് ആളുകളെ അന്യായമായി പിടികൂടുകയും തുടര്‍ന്ന് തടവറകളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന തെറ്റായ പ്രവണതയില്ളെന്ന് കുവൈത്ത്. രാജ്യത്തെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ പ്രതിനിധികള്‍ നടത്തിയ വെളിപ്പെടുത്തലിന് മറുപടി നല്‍കിക്കൊണ്ട് നടത്തിയ പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം കോഓഡിനേറ്റര്‍ നാസര്‍ അസ്സബീഹാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തില്‍ എവിടെയും ആളുകളെ കാരണംകൂടാതെ കസ്റ്റഡിയിലെടുത്ത് ജയിലുകളിലടക്കുന്നില്ല. രാജ്യത്തിന് ഒരു നിയമവ്യവസ്ഥയും ഭരണഘടനയുമുണ്ട്. അതിന് വിധേയരാവാന്‍ എല്ലാവരും നിര്‍ബന്ധിതരാണ്. ഇതില്‍ ഭരണാധികാരികളെന്നോ ഭരണീയരെന്നോ വ്യത്യാസമില്ല. ഇത്തരം സംഗതികള്‍ അംഗീകരിക്കാതെ നിയമലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നീതിപീഠത്തിന്‍െറ മുന്നിലത്തെിക്കേണ്ടതുണ്ട്. അതിനുവേണ്ടി ആളുകളെ പിടികൂടുകയും കസ്റ്റഡി തടങ്കലില്‍ വെക്കുകയും ചെയ്യാറുണ്ട്. ഇത് എല്ലാരാജ്യങ്ങളിലും സുരക്ഷാനടപടിയുടെ ഭാഗമായി നടക്കുന്ന സാധാരണകാര്യങ്ങളാണ്. ഇങ്ങനെ പിടികൂടുന്നവര്‍ക്ക് കോടതിക്ക് മുന്നില്‍ തങ്ങളുടെഭാഗം വ്യക്തമാക്കാന്‍ അവസരമുണ്ട്. പുറത്തുനിന്നുള്ള സമ്മര്‍ദത്തിന് വഴങ്ങാത്ത ഉന്നത ജഡ്ജിമാരുടെ തീരുമാനപ്രകാരമാണ് പിന്നീട് വിട്ടയക്കലും തടവുശിക്ഷയുമൊക്കെ നല്‍കാറ്. പ്രഗല്ഭരായ ഭരണാധികാരികളുടെ കീഴില്‍ ജനാഭിപ്രായത്തിന് പ്രാധാന്യം കല്‍പിക്കുന്ന ജനാധിപത്യസംവിധാനമാണ് രാജ്യത്തിന്‍െറ അടിത്തറ. അഭിപ്രായസ്വാതന്ത്ര്യമാണ് ഈ സംവിധാനത്തിന്‍െറ പ്രധാന മേന്മ. കുവൈത്തിന്‍െറ മണ്ണില്‍ ജീവിക്കുന്നവര്‍ക്ക് ന്യായമായ നിലക്കും നിയമങ്ങള്‍ക്ക് വിധേയമായും തങ്ങളുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അങ്ങനെ ചെയ്തതിന്‍െറ പേരില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്ത് തടവിലിട്ട് പീഡിപ്പിച്ചിട്ടില്ളെന്ന് മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടിന് മറുപടിയായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കുവൈത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ആരോപണമുന്നയിച്ചത്. കുവൈത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങുണ്ടെന്നും അതിന്‍െറപേരില്‍ ആളുകളെ കസ്റ്റഡിയിലെടുക്കുന്നുണ്ടെന്നും അന്യായമായി തടവിലിടുന്നുണ്ടെന്നുമായിരുന്നു ആരോപണം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.