വിദേശികളില്‍ സാക്ഷരര്‍ എട്ടു ലക്ഷം; ബിരുദധാരികള്‍ ഒരു ലക്ഷം
കുവൈത്ത് സിറ്റി: കുവൈത്തിലുള്ള 29 ലക്ഷത്തിലേറെ വിദേശികളില്‍ സാക്ഷരതയുള്ളവരുടെ എണ്ണം 8,04,251. വിദേശികളില്‍ 1,08,878 പേര്‍ക്ക് മാത്രമാണ് ബിരുദമുള്ളത്. പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. വിദേശികളുടെ ഇഖാമ, അവരുടെ വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെടുത്താനുള്ള തൊഴില്‍മന്ത്രാലയത്തിന്‍െറ ആലോചന ശക്തമായി നടക്കുന്നതിനിടയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
വിദേശികളില്‍ 5,00,337 പേര്‍ ഇന്‍റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റുള്ളവരും 2,14,025 പേര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുള്ളവരും 99,598 പേര്‍ എലമെന്‍ററി സര്‍ട്ടിഫിക്കറ്റുള്ളവരും 51,677 പേര്‍ വിവിധ ഡിപ്ളോമയുള്ളവരുമാണ്. 1,08,878 ബിരുദധാരികളില്‍ 38,196 പേര്‍ പൊതുമേഖലയിലാണ് ജോലി ചെയ്യുന്നത്. ഇവരില്‍ 21,153 പേര്‍ പുരുഷന്മാരും 17,043 പേര്‍ സ്ത്രീകളുമാണ്. അതേസമയം, ബിരുദധാരികളില്‍ 79,277 പേര്‍ ജോലിയില്ലാത്തവരാണ്. വിദേശികളില്‍ 3708 പേര്‍ ബിരുദാനന്തര ബിരുദമുള്ളവരാണ്. ഇവരില്‍ 643 പേര്‍ പൊതുമേഖലയിലും 1913 പേര്‍ സ്വകാര്യമേഖലയിലും ജോലി ചെയ്യുമ്പോള്‍ 27 പേര്‍ക്ക് ജോലിയില്ല. 51,677 ഡിപ്ളോമക്കാരില്‍ 796 പേര്‍ക്കും 2,14,025 പേര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുള്ളവരില്‍ 4629 പേര്‍ക്കും 5,00,337 പേര്‍ ഇന്‍റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റുള്ളവരില്‍ 6236 പേര്‍ക്കും 99,598 എലമെന്‍ററി സര്‍ട്ടിഫിക്കറ്റുള്ളവരില്‍ 1724 പേര്‍ക്കും ജോലിയില്ല. സാക്ഷരരായ 8,04,251 പേരില്‍ 4553 പേര്‍ക്കും തൊഴിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.