കുവൈത്ത് സിറ്റി: രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യമുള്‍പ്പെടെ മനുഷ്യാവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നതില്‍ പോരായ്മകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതായി ആക്ഷേപം. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനമായ ആംനസ്റ്റി ഇന്‍റര്‍നാഷനലാണ് രാജ്യത്തിനെതിരെ പരാതികള്‍ ഉന്നയിച്ചത്.
സമാധാനപരമായി നടത്തുന്ന പ്രതിഷേധപ്രകടനങ്ങള്‍ കുറ്റകരമായി കാണേണ്ടതല്ളെന്നും എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ ശക്തമായി നേരിടേണ്ടതില്ളെന്നും കഴിഞ്ഞദിവസം കുവൈത്തില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള അവകാശം ജനങ്ങള്‍ക്ക് വകവെച്ചുകൊടുക്കണം. അങ്ങനെ ചെയ്തതിന്‍െറ പേരില്‍ പൗരത്വം നിഷേധിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട സംഗതിയല്ല.
എതിരാണെന്ന് തോന്നിക്കുന്ന സന്ദേശങ്ങള്‍ പരസ്പരം കൈമാറി എന്നതിന്‍െറപേരില്‍ ബ്ളോഗര്‍മാരെ കൈകാര്യംചെയ്യുന്ന രീതിയില്‍ മാറ്റംവേണം. ഇത്തരം പല സംഗതികളുടെ പേരില്‍ ആളുകളെ പിടികൂടി കോടതികളിലത്തെിക്കുന്ന നിലവിലെ രീതിയില്‍ മാറ്റംവരുത്തണമെന്ന അഭിപ്രായവും ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ മുന്നോട്ടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.