കുവൈത്ത് സിറ്റി: രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കുന്ന കാര്യത്തില്‍ വീഴ്ചവരുത്തുന്ന ഡോക്ടര്‍മാരെ സര്‍വിസില്‍നിന്ന് പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ സ്വദേശി, വിദേശി വേര്‍തിരിവ് ഉണ്ടാവില്ളെന്നും അധികൃതര്‍ വ്യക്തമാക്കി. മന്ത്രാലയത്തിലെ നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മഹ്മൂദ് അബ്ദുല്‍ ഹാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് ഡോക്ടര്‍മാര്‍ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വരുത്തുന്ന വീഴ്ചകള്‍ പിടികൂടാനും അവര്‍ക്കെതിരെ നടപടിയെടുക്കാനും സംവിധാനമില്ളെന്ന പൊതുജനങ്ങളുടെ വ്യാപകമായ ആക്ഷേപത്തെ തുടര്‍ന്നാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വിവിധ തരത്തിലുള്ള പിഴവുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ഇതിനകം നിരവധി ഡോക്ടര്‍മാരെ തെളിവെടുപ്പിനായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. അക്കൂട്ടത്തില്‍ വിദേശികള്‍ക്കുപുറമെ സ്വദേശി ഡോക്ടര്‍മാരുമുണ്ട്. എന്നാല്‍, അവരുടെ പേരുവിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ജോലിയില്‍ അബദ്ധങ്ങളും പിഴവുകളും വരുത്തി രോഗികളെ പ്രയാസത്തിലാക്കുന്ന ഡോക്ടര്‍ക്കെതിരെ അഞ്ചു തരത്തില്‍ ക്രമാനുസൃതമായാണ് ശിക്ഷാനടപടികള്‍ കൈക്കൊള്ളുകയെന്ന് അബ്ദുല്‍ ഹാദി പറഞ്ഞു. രോഗികള്‍ ഉന്നയിക്കുന്ന പരാതികള്‍ കഴമ്പുള്ളതാണെന്ന് ബോധ്യപ്പെട്ടാല്‍ ആദ്യത്തില്‍ മുന്നറിയിപ്പ് നല്‍കും. വീണ്ടും ഇത്തരം സംഗതികള്‍ ഇതേ ഡോക്ടര്‍ ആവര്‍ത്തിക്കുന്നതായി കണ്ടത്തെിയാല്‍ നിശ്ചിത തുക ശമ്പളത്തില്‍നിന്ന് ഈടാക്കും. തുടര്‍ന്നും ഇതാവര്‍ത്തിക്കുകയാണെങ്കില്‍ നിലവിലെ തസ്തികയില്‍നിന്ന് തരം താഴ്ത്തുകയും നാലാമത്തെ ഘട്ടത്തില്‍ ശമ്പളം കുറക്കുകയുമാണ് നടപടി. ഇതേ ഡോക്ടര്‍ക്കെതിരെതന്നെ വീണ്ടും പരാതികള്‍ ഉയരുകയാണെങ്കില്‍ മറ്റൊരു അവസരം നല്‍കാതെ അയാളെ ജോലിയില്‍നിന്ന് പിരിച്ചുവിടും. ഡോക്ടറുടെ വീഴ്ച കാരണം അലി ഹുസൈന്‍ ബൂഅബ്ബാസ് എന്ന രോഗി മരണപ്പെട്ടതോടെയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഡോക്ടര്‍മാര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.