പക്ഷിപ്പനി : തുനീഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍  നിന്നുള്ള പക്ഷി ഇറക്കുമതി  നിര്‍ത്തി

കുവൈത്ത് സിറ്റി: കോഴി, താറാവ് ഉള്‍പ്പെടെ പക്ഷികളില്‍ അപൂര്‍വ പനി കണ്ടത്തെിയതിനെ തുടര്‍ന്ന് തുനീഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍നിന്ന് പക്ഷികളും പക്ഷിയുല്‍പന്നങ്ങളും രാജ്യത്തേക്ക് ഇറക്കുമതിചെയ്യുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരം കുവൈത്ത് കാര്‍ഷിക മത്സ്യവിഭവ സംരക്ഷണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതത്തേുടര്‍ന്ന് ഈ രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്ക് കോഴി, താറാവ്, മുട്ട എന്നിവ ഇറക്കുമതിചെയ്തിരുന്ന എല്ലാ കമ്പനികള്‍ക്കും കണിശമായ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ജീവനുള്ള അലങ്കാരപ്പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനും ശീതീകരിച്ച പക്ഷിമാംസത്തിന്‍െറ ഇറക്കുമതിക്കും വിലക്ക് ബാധകമാണെന്ന് ഡിപ്പാര്‍ട്മെന്‍റ് വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെ ചിലരാജ്യങ്ങളില്‍ പക്ഷിപ്പനി കണ്ടത്തെിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസംവരെ അവിടങ്ങളില്‍നിന്ന് പക്ഷികളെ ഇറക്കുമതിചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. 
ആ രാജ്യങ്ങളില്‍ പക്ഷിപ്പനി പൂര്‍ണമായി ഇല്ലാതായിട്ടുണ്ടെന്ന ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് പക്ഷി ഇറക്കുമതി പുനരാരംഭിച്ചത്. ആരോഗ്യ മേഖലയില്‍ പുലര്‍ത്തുന്ന ജാഗ്രതയും കരുതലുമാണ് ഇത്തരം നടപടികള്‍ക്ക് അധികൃതരെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.