കുവൈത്ത് സിറ്റി: കുവൈത്തില്‍ ബോട്ട് മുങ്ങി മലയാളി മരിച്ചു. സ്പോണ്‍സറുടെകൂടെ മത്സ്യബന്ധനത്തിനുപോയ കോഴിക്കോട് സ്വദേശിയാണ് മരിച്ചത്. സ്പോണ്‍സറും മരിച്ചു. കൂടെയുണ്ടായിരുന്ന കൊല്ലം സ്വദേശിയെയും ബംഗ്ളാദേശുകാരനെയും രക്ഷപ്പെടുത്തി. കോഴിക്കോട് നടുവണ്ണൂര്‍ മന്ദങ്കാവ് പുതുക്കോട്ടുകണ്ടിതാഴെ അമീന്‍ മന്‍സിലില്‍ സലീമാണ് (36) മരിച്ചത്. കൊല്ലം സ്വദേശി റിയാസാണ് രക്ഷപ്പെട്ടത്. ഇരുവരും സ്പോണ്‍സറുടെ ശാലിയയിലെ (ഉല്ലാസത്തിനും മറ്റുമായുള്ള പ്രത്യേക താമസകേന്ദ്രം) ജോലിക്കാരായിരുന്നു.
ഞായറാഴ്ച മത്സ്യബന്ധനത്തിനുപോയ ബോട്ട് ബൂബ്യാന്‍ ദ്വീപിനടുത്താണ് മുങ്ങിയത്. ബോട്ടില്‍ വെള്ളം കയറി മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരമറിഞ്ഞത്തെിയ റെസ്ക്യൂ വിഭാഗമാണ് റിയാസിനെയും ബംഗ്ളാദേശുകാരനെയും രക്ഷപ്പെടുത്തിയത്. നാലുമാസം മുമ്പ് മാത്രം കുവൈത്തിലത്തെിയ സലീം പുതുക്കോട്ടുകണ്ടിതാഴെ ഇമ്പിച്ച്യാലിയുടെയും ആയിശയുടെയും മകനാണ്.
ഭാര്യ: ബുഷ്റ. മക്കള്‍: മുഹമ്മദ് തസ്ലഹ്, ലബീബ. സഹോദരങ്ങള്‍: ഫൈസല്‍ (ബഹ്റൈന്‍), മുഹമ്മദ് അസ്ലം, ഹൈറുന്നിസ (കൂനഞ്ചേരി). മൃതദേഹം നാട്ടിലത്തെിക്കാന്‍ നടപടികള്‍ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.