കുവൈത്ത് സിറ്റി: നിയമലംഘനത്തെ തുടർന്ന് 11 പബ്ലിക് അസോസിയേഷനുകൾ കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം പിരിച്ചുവിട്ടു. അസോസിയേഷനുകൾക്ക് നേരത്തേ മൂന്ന് തവണ മുന്നറിയിപ്പുകൾ നല്‍കിയിരുന്നു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കൽ, ചട്ടങ്ങൾക്ക് വിധേയമാക്കൽ എന്നിവയുടെ ഭാഗമായാണ് നടപടിയെന്ന് സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു.
സിവിൽ സൊസൈറ്റി സംഘടനകൾക്ക് മെച്ചപ്പെട്ട പ്രവര്ത്തനപരിസ്ഥിതിയും സുതാര്യതയുള്ള നിയന്ത്രണവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്. ചട്ടക്കൂടുകൾ അനുസരിക്കാത്ത സംഘടനകള്‍ക്കെതിരായ നടപടികള്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.എല്ലാ ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളോടും നിയമാനുസൃതമായി പ്രവർത്തിക്കാനും രാജ്യത്തെ വികസന ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകാനും മന്ത്രാലയം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.