Posted On
date_range Updated On
date_range കുവൈത്തിൽ 242 ഇന്ത്യക്കാർ ഉൾപ്പെടെ 1048 പേർക്ക് കൂടി കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്തിൽ 242 ഇന്ത്യക്കാർ ഉൾപ്പെടെ 1048 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ കൂടി മരിച്ചതോടെ രാജ്യത്തെ
കോവിഡ് മരണം 112 ആയി. ഇതുവരെ 14850 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഞായറാഴ്ച 250 പേർ ഉൾപ്പെടെ 4093 പേർ രോഗമുക്തി നേടി. ബാക്കി 10645 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 168 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,44,476 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
ഫർവാനിയ ഗവർണറേറ്റിൽ 319, ജഹ്റ ഗവർണറേറ്റിൽ 103, അഹ്മദി ഗവർണറേറ്റിൽ 196, ഹവല്ലി ഗവർണറേറ്റിൽ 288, കാപിറ്റൽ ഗവർണറേറ്റിൽ 142
എന്നിങ്ങനെയാണ് പുതിയ കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.