Posted On
date_range Updated On
date_range കുവൈത്തിൽ 1008 പേർക്ക് കൂടി കോവിഡ്, 11 മരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ 229 ഇന്ത്യക്കാർ ഉൾപ്പെടെ 1008 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണം 205 ആയി. ഇതുവരെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 26,192 പേർക്കാണ്.
ശനിയാഴ്ച 883 പേർ ഉൾപ്പെടെ 10156 പേർ രോഗമുക്തി നേടി. ബാക്കി 15,831 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 206 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഫർവാനിയ ഗവർണറേറ്റിൽ 324 പേർ, അഹ്മദി ഗവർണറേറ്റിൽ 215 പേർ, ജഹ്റ ഗവർണറേറ്റിൽ 196 പേർ, ഹവല്ലി ഗവർണറേറ്റിൽ 163 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 110 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.