കുവൈത്തിൽ കോവിഡ്​ ബാധിച്ചവർ ലക്ഷം കടന്നു; 91612 പേർ രോഗമുക്​തരായി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇതുവരെ കോവിഡ്​ ബാധിച്ചവർ ഒരു ലക്ഷം കടന്നു. ചൊവ്വാഴ്​ച 719 പേർ ഉൾപ്പെടെ 1,00,683 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ഇതിൽ ചൊവ്വാഴ്​ചത്തെ 682 പേർ ഉൾപ്പെടെ 91612 പേർ രോഗമുക്​തരായി. പുതുതായി മൂന്നുപേർ ഉൾപ്പെടെ 588 പേരാണ്​ മരിച്ചത്​. 8483 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ഇതിൽ 99 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4651 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.