ഗൾഫിലും ഈദുൽ ഫിത്വ്​ർ ഞായറാഴ്​ച

ദുബൈ: വിവിധ ഗൾഫ്​ രാജ്യങ്ങളിലും ഇൗദുൽ ഫിത്വ്​ർ ഞായറാഴ്​ചയായിരിക്കും. ഇതോടെ കേരളത്തിലും ഗൾഫ്​ നാടുകളിലും ഒരേ ദിവസം തന്നെയാവും പെരുന്നാൾ. വെള്ളിയാഴ്​ച വൈകീട്ട്​ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്നാണ്​ റമദാൻ 30 പൂർത്തീകരിച്ച്​ ഞായറാഴ്​ച പെരുന്നാൾ കൊണ്ടാടാൻ തീരുമാനിച്ചതെന്ന്​ സൗദി, ഖത്തർ, യു.എ.ഇ, ബഹ്​റൈൻ, കുവൈത്ത്​ തുടങ്ങിയ രാജ്യങ്ങളുടെ മതകാര്യ വിഭാഗങ്ങൾ അറിയിച്ചു. 

ഒമാനിലെ മാസപ്പിറവി ശനിയാഴ്​ച വൈകീട്ട്​ മാത്രമേ അറിയൂ. മറ്റു ഗൾഫ്​ നാടുകളിൽനിന്ന്​ ഭിന്നമായി ഒരു ദിവസം ​ൈവകിയാണ് ഒമാനിൽ റമദാൻ ആ​രംഭിച്ചത്​.​ പെരുന്നാൾ ദിവസം പള്ളികളിലോ ഇൗദ്​ ഗാഹുകളിലോ നമസ്​കാരം ഉണ്ടാവില്ല. പള്ളികളിൽ നിന്ന്​ തക്​ബീർ ധ്വനികൾ മുഴങ്ങും. ഇൗ പെരുന്നാളിന്​ വീടുകളിൽ തുടരണമെന്നാണ്​ വിവിധ രാഷ്​ട്രനായകർ ജനങ്ങളോട്​ ഉണർത്തിയിരിക്കുന്നത്. 

Tags:    
News Summary - eidul fithr gulf -fulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.