സ​ഖീ​റി​ലെ പു​തി​യ ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്റെ സ​വി​ശേ​ഷ​ത​ക​ൾ മ​ന്ത്രി സാ​യി​ദ് ബി​ൻ റാ​ഷി​ദ് അ​ൽ-​സ​യാ​നി വി​ശ​ദീ​ക​രി​ക്കു​ന്നു 

സഖീർ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍റർ: ഉദ്ഘാടനത്തിനൊരുങ്ങുന്നു

മനാമ: സഖീറിലെ പുതിയ ബഹ്‌റൈൻ ഇന്‍റർനാഷനൽ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍റർ ഈ വർഷം അവസാനം പ്രവർത്തനമാരംഭിക്കും.

വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രിയും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ചെയർമാനുമായ സായിദ് ബിൻ റാഷിദ് അൽ-സയാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ എക്സിബിഷൻ സെന്‍ററിന്റെ സവിശേഷതകൾ അദ്ദേഹം വിശദീകരിച്ചു. പ്രദർശനങ്ങൾ, ഇവന്‍റുകൾ, സംരംഭങ്ങൾ എന്നിവക്കായുള്ള മുൻനിര കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ പദവി ശക്തിപ്പെടുത്തുക, വിനോദ സഞ്ചാര രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സെന്‍റർ സ്ഥാപിച്ചിരിക്കുന്നത്.

പ്രാദേശിക തലത്തിലും ആഗോള തലത്തിലും ഏറെ പ്രാധാന്യമുള്ളതാണ് പുതിയ സെന്‍ററെന്നും മന്ത്രി പറഞ്ഞു.ബിസിനസ് ടൂറിസത്തെ ആകർഷിക്കുന്നതിനുള്ള അസാധാരണമായ നേട്ടമാണിതെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഡോ. നാസർ ഖാഇദി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

60 മീറ്റിങ് ഹാളുകളിലായി 100,000 ചതുരശ്ര മീ. പ്രദർശന സ്ഥലമാണ് പുതിയ സെന്‍ററിലുള്ളത്. പ്രധാന ഹാളിന് 4,500 ചതുരശ്ര മീ. വലുപ്പമുണ്ട്.4,000 സീറ്റുകളുള്ള ഓഡിറ്റോറിയം, 20 മീറ്റിങ് റൂമുകൾ, റോയൽ, വി.ഐ.പി ചേംബറുകൾ, 250 സീറ്റുകളുള്ള റസ്റ്റാറന്‍റ് എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 

Tags:    
News Summary - Zakheer Exhibition and Convention Center: Preparing for the Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.