ജലക്ഷാമത്തി​െൻറ പ്രശ്​നങ്ങൾ ചർച്ച ചെയ്​ത്​ യൂത്ത് ഇന്ത്യ 

മനാമ: ‘ജലം നിർണിതമാണ്’ എന്ന ശീര്‍ഷകത്തില്‍ ‘യൂത്ത് ഇന്ത്യ’ ബഹ്‌റൈന്‍ മാർച്ച് ജല ബോധവത്കരണ മാസമായി ആചരിച്ചു. 
ജലക്ഷാമം, ശുദ്ധജലം, വരള്‍ച്ച, മഴ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായ സാഹചര്യത്തിലാണ് ഇത്തരമൊരു കാമ്പയിന്‍ നടത്തിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
കാമ്പയിനി​െൻറ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ ബോധവത്കരണം, സര്‍ക്കിള്‍ മീറ്റുകള്‍, പഠന ക്ലാസുകള്‍, നീന്തല്‍ പരിശീലനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 
മനാമ, റിഫ സര്‍ക്കിളുകള്‍ സംയുക്തമായി സംഘടിപ്പിച്ച ‘യൂത്ത് മീറ്റ്‌’ യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
 നീന്തല്‍ മത്സരവും പരിശീലനവും നടന്നു. യൂത്ത് ഇന്ത്യ പ്രസിഡൻറ് ടി.കെ. ഫാജിസ് പഠന ക്ലാസ്സ്‌ നടത്തി. ജലം സുലഭമല്ലാത്തതിനാൽ ഭാവിതലമുറയെക്കൂടി പരിഗണിച്ചാവണം അതി​െൻറ ഉപയോഗമെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ ജീവജാലങ്ങള്‍ക്കുമായുള്ള ജലസ്രോതസുകള്‍  മനുഷ്യന്‍ മാത്രമായി ദുരുപയോഗം ചെയ്യുന്നത് പ്രകൃതിവിരുദ്ധമാണ്. 
അതിനാല്‍ മൂല്യബോധത്തി​െൻറ അളവുകോല്‍ കരുതിയുള്ള ജലോപയോഗം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ജനറല്‍ സെക്രട്ടറി വി.കെ.അനീസ്‌,  മനാമ സര്‍ക്കിള്‍  പ്രസിഡൻറ് ബിലാല്‍, സൈഫുദ്ദീന്‍ ബുദയ്യ, യൂനുസ് രാജ് എന്നിവര്‍  സംസാരിച്ചു.
മുഹറഖില്‍ ‘ജല ചിന്തകള്‍; ജല ബോധവത്കരണവും ആവിഷ്കാരങ്ങളും’ എന്ന പേരിലായിണ് യൂത്ത് മീറ്റ്‌ സംഘടിപ്പിച്ചത്. മുഹറഖ് ജംഇയത്തുല്‍ ഇസ്ലാഹ് ഹാളില്‍ നടത്തിയ പരിപാടിയില്‍ വീഡിയോ - ഫോട്ടോ പ്രദര്‍ശനം, സെല്‍ഫി കോര്‍ണര്‍, കവിത, നാടന്‍പാട്ട് തുടങ്ങിയ വിവിധ ആവിഷ്കാരങ്ങള്‍ നടന്നു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡൻറുമാരായ ബിന്‍ഷാദ് പിണങ്ങോട്, യൂനുസ് സലിം എന്നിവര്‍  സംസാരിച്ചു.  
സര്‍ക്കിള്‍  പ്രസിഡൻറ് വി.എം. ഷക്കീബ്  അധ്യക്ഷത വഹിച്ച പരിപാടിക്ക് ഷുഹൈബ് തിരൂര്‍,  ജസീം നാജി, ഇജാസ് മൂഴിക്കല്‍, ഫുആദ്, വി.എൻ.മുര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.  

Tags:    
News Summary - youth-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.