?????? ?????? ??????? ???????????? 2016 ?????????? ????????????????? ?????????? ?????????????????? ??? ????????????????????

യൂത്ത് ഇന്ത്യ പ്രവാസി സ്പോര്‍ട്സ്: ഫുട്ബാളില്‍ ഷോസ്റ്റോപ്പേഴ്സ് ജേതാക്കള്‍

മനാമ: ‘കായികക്ഷമത മനുഷ്യ നന്മക്ക്’ എന്ന സന്ദേശവുമായി ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷനും  കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് യൂത്ത് ഇന്ത്യ ബഹ്റൈന്‍  സംഘടിപ്പിക്കുന്ന നാലാമത് ‘യൂത്ത് ഇന്ത്യ ഫുഡ് സിറ്റി, പ്രവാസി സ്പോര്‍ട്സ് 2016’ ന്‍െറ ഫുട്ബാള്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. 
സിഞ്ചിലെ അല്‍ അഹ്ലി ക്ളബ് സ്റ്റേഡിയത്തില്‍ രാവിലെ ആരംഭിച്ച ടൂര്‍ണമെന്‍്റില്‍ ബഹ്റൈനിലെ 16  ടീമുകള്‍ പങ്കടെുത്തു. മത്സരങ്ങളുടെ ഒൗപചാരിക ഉദ്ഘാടനം അല്‍ മുഹറഖ് എസ്.സിയുടെ ബ്രസീലിയന്‍ ഫുട്ബാള്‍ താരം വിക്ടര്‍ റൊക്ട്രിക്സ് സാബോ നിര്‍വഹിച്ചു. ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ അല്‍ കേരള വി.എഫ്.സിയെ പരാജയപ്പെടുത്തി സാള്‍സെറ്റ് യുനൈറ്റഡും മനാമ എഫ്.സിയെ പരാജയപ്പെടുത്തി ഷോ സ്റ്റോപ്പേഴ്സും ഫൈനലിലത്തെി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെ ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങി. ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഷോ സ്റ്റോപ്പേഴ്സ് വിജയം പിടിച്ചെടുത്തത്.  
യൂത്ത് ഇന്ത്യ പ്രസിഡന്‍റ് ബിന്‍ഷാദ് പിണങ്ങോട്, ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫ, പ്രവാസി സ്പോര്‍ട്സ് ജനറല്‍ കണ്‍വീനര്‍ വി.കെ അനീസ്, ഫ്രണ്ടസ് ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ബദറുദ്ദീന്‍, അന്‍വര്‍ സാജിദ്, അഹ്മദ് റഫീഖ്, ഷാഹുല്‍ ഹമീദ്, സിറാജ് റിഫ, യൂനുസ് രാജ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. വിനോദ് ജോണ്‍, ടി.കെ. ഫാജിസ്, മുര്‍ഷാദ് വി.എന്‍, നസീം സബാഹ്, ഇജാസ്, മുഹമ്മദ് ഹാരിസ്, വി.പി ഷൌക്കത്ത് അലി, റിയാസ്, ആഷിഫ്, ഇല്യാസ്, പി.എ ബഷീര്‍, മുഹമ്മദ് എറിയാട്, ജാബിര്‍, ഷഫീഖ്, ഫുആദ്, ഖലീല്‍, ഗഫൂര്‍ മുകുതല, അബ്ദുല്‍ ജലീല്‍, റംഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
സ്പോര്‍ട്സ് മീറ്റിന്‍െറ ഭാഗമായി ബഹ്റൈന്‍ ദേശീയ ദിനമായ ഡിസംബര്‍ 16ന് നടക്കുന്ന വടംവലി, പെനാല്‍റ്റി ഷൂട്ടൗട്ട് എന്നീ ഗെയിംസ് ഇനങ്ങളുടെയും 100 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഷോട്ട് പുട്ട്, ബാള്‍ ബാസ്ക്കറ്റിംഗ്, ക്രിക്കറ്റ് ബൗളിംഗ് എന്നീ വ്യക്തിഗത മല്‍സര ഇനങ്ങളുടെയും രജിസ്ട്രേഷന്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 35538451,34387720, 35390396 നമ്പറുകളില്‍ ലഭിക്കും. 
Tags:    
News Summary - youth india pravasi sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.