യൂത്ത്​ ഇന്ത്യ കാമ്പയിൻ:  മത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ: ‘യുവത ജീവിതം അടയാളപ്പെടുത്തുന്നു‘എന്ന പ്രമേയത്തില്‍ യൂത്ത് ഇന്ത്യ നടത്തുന്ന കാമ്പയിനി​​െൻറ ഭാഗമായി ബഹ്റൈനിലെ പ്രവാസി മലയാളികള്‍ക്കായി കവിതാലാപനം, മാപ്പിളപ്പാട്ട് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കവിതാലാപനത്തില്‍ രമ്യ പ്രമോദ്, സിറാജ് പള്ളിക്കര, ശിഹാബ് വെളിയ​േങ്കാട് എന്നിവരും മാപ്പിളപ്പാട്ടില്‍ രമ്യ പ്രമോദ്, ദില്‍ഷാദ് , ഷജീര്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 
മാപ്പിളപ്പാട്ട് മത്സരത്തിന് അബ്​ദുസലാം, ഹാഷിം റഹ്​മാന്‍, നിസാര്‍ ഉസ്മാന്‍ എന്നിവരും കവിതാലാപനത്തിന് അനില്‍ വേങ്കോട്, ഫിറോസ് തിരുവത്ര എന്നിവരും വിധികര്‍ത്താക്കളായിരുന്നു. യൂത്ത് ഇന്ത്യ പ്രസിഡൻറ്​ ടി.കെ ഫാജിസ് ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി വി.കെ അനീസ് സ്വാഗതം ആശംസിച്ചു.  

എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു. നജാഹ് കൂരങ്കോട്ട്, മൂസ കെ. ഹസന്‍, വി.എന്‍ മുര്‍ഷാദ്, അലി അഷ്‌റഫ്‌ , ഗഫൂര്‍ മൂക്കുതല എന്നിവര്‍ നേതൃത്വം നല്‍കി. 
വിജയികള്‍ക്കുള്ള സമ്മാനദാനം ഈ മാസം 29ന്​ വൈകിട്ട് 6.30ന് സല്‍മാനിയ ഖാദിസിയ്യ യൂത്ത് ക്ലബ്​ ഇന്‍ഡോര്‍ സ്​റ്റേഡിയത്തില്‍ നടക്കുന്ന കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ നടക്കും.

Tags:    
News Summary - youth india-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.