മനാമ: ബഹ്റൈൻ കേരളീയ സമാജം ‘ശ്രാവണം’ ഓണാഘോഷത്തിന്റെ ഭാഗമായി ആസ്വാദകർക്ക് ആവേശം പകർന്ന് യുവഗായകരുടെ ഗാനമേള.അനുശ്രീ, നന്ദ, ബൽറാം, ശ്രീരാഗ് എന്നിവർ അവതരിപ്പിച്ച സംഗീതരാവ് സദസ്സിനെ ആനന്ദത്തിന്റെ കൊടുമുടിയിലെത്തിച്ചു. സ്റ്റാർ സിംഗർ മത്സരത്തിലൂടെ ശ്രദ്ധേയരായ ഇവർ അവതരിപ്പിച്ച ഗാനമേള പുതിയ ഗാനങ്ങൾകൊണ്ടും യുവജനങ്ങളായ ആസ്വാദകരുടെ പങ്കാളിത്തംകൊണ്ടും ഏറെ ശ്രദ്ധേയമായി.
നിറഞ്ഞുകവിഞ്ഞ സമാജം ഹാൾ -ചിത്രം സത്യൻ പേരാമ്പ്ര
ഗാനമേളക്കുമുമ്പ് നടന്ന ഔദ്യോഗിക ചടങ്ങിൽ, ‘ശ്രാവണം’ ഓണാഘോഷ പരിപാടികളുടെ സ്പോൺസർമാർക്കുള്ള ഉപഹാരങ്ങൾ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള വിതരണം ചെയ്തു. അറുപതിലധികം സ്പോൺസർമാരുടെ സഹകരണത്തോടെയാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും സമാജത്തിന് അവർ നൽകുന്ന പിന്തുണ വർഷങ്ങളായി സമാജം നേടിയെടുത്ത വിശ്വാസത്തിന്റെയും ജനപ്രീതിയുടെയും തെളിവാണെന്നും പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ‘ശ്രാവണം’ ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ ആശംസകൾ നേർന്നു. കലാവിഭാഗം കൺവീനർ റിയാസ് ഇബ്രാഹിം പരിപാടിയുടെ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.