മനാമ: വിനോദസഞ്ചാര മേഖലയുടെ പ്രചാരണത്തിന് കേരള ബജറ്റിൽ 50 കോടിയിലധികം നീക്കിവെച്ചത് സ്വാഗതാർഹമാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന േവ്ലാഗർമാരുടെ പങ്കാളിത്തം ഇതിനായി ഉറപ്പുവരുത്തുന്നത് പ്രയോജനം ചെയ്യും.
നിലവിലുള്ള ഡാമുകളോട് ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയാൽ തന്നെ പ്രാദേശികമായും ടൂറിസം വളരും. കൂടുതൽ വരുമാനവും തൊഴിലും ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കും.
ഡാമുകളിൽ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിലുള്ള വിനോദങ്ങൾ ഏർപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് കരുതാം. കെ.ടി.ഡി.സിയുടെ ശൃംഖല പരസ്പരം ബന്ധപ്പെടുത്തി ഡാമുകളോടു ചേർന്ന് വിനോദത്തിനും താമസത്തിനും ഉതകുന്ന രീതിയിൽ പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കേണ്ടതാണ്.
കോവിഡ് പ്രതിസന്ധി കാലത്തെ വിദേശ വിനോദസഞ്ചാരികളുടെ കുറവ് മറികടക്കാൻ ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.