കെ.പി.എ ടസ്കേഴ്സിന്‍റെ ലോഗോ പ്രകാശനം

കെ.പി.എ ക്രിക്കറ്റ് ടീമിന്റെ ലോഗോ പ്രകാശനം ചെയ്തു

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമായ കെ.പി.എ ടസ്കേഴ്സ് ന്റെ പുതിയ ലോഗോ പ്രസിഡന്റ് നിസാർ കൊല്ലം പ്രകാശനം ചെയ്തു. ബഹ്‌റൈനിലെ അറിയപ്പെടുന്ന ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കെടുത്തു വരുന്ന കെ.പി.എ ടസ്കേഴ്സ് നിരവധി വിജയങ്ങളും ട്രോഫികളും ഇതിനോടകം കരസ്തമാക്കിയിട്ടുണ്ട്.

കെ.പി.എ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ വർക്കിംഗ്‌ പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറിയും ക്രിക്കറ്റ് ടീം കോഓർഡിനേറ്ററുമായ വി എം പ്രമോദ്, അസിസ്റ്റന്റ് ട്രഷറർ സിദ്ധീക് ഷാൻ, സിസി അംഗവും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിനീത് അലക്സാണ്ടർ, സിസി അംഗം പ്രശാന്ത് പ്രബുദ്ധൻ, വൈസ് ക്യാപ്റ്റൻ ഷാൻ അഷ്‌റഫ്‌, മറ്റു ടീമങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Tags:    
News Summary - Kollam Pravasi Association (KPA) Tuskers Cricket Team Logo Unveiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.