ഒ.ഐ.സി.സി ദേശീയ കമ്മറ്റി നൽകിയ സ്വീകരണത്തിൽ നിയമസഭ ഡെപ്യുട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ പ്രസംഗിക്കുന്നു

അഡ്വ. ഷാനിമോൾ ഉസ്മാന് ഒ.ഐ.സി.സി സ്വീകരണം നൽകി

മനാമ: കേരള സംസ്ഥാന നിയമസഭ ഡെപ്യുട്ടി സ്പീക്കറും, കെ.പി.സി.സി രാഷ്ട്രീയകാര്യ സമതി അംഗവും ആയ അഡ്വ. ഷാനി മോൾ ഉസ്മാന് ഒ.ഐ.സി.സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബി.എം.സി ഓഡിറ്റോറിയത്തിൽ വച്ച് സ്വീകരണം നൽകി. വി.ഡി സതീശൻ ഗവൺമെന്റ് അധികാരത്തിൽ വന്നതിന് ശേഷം കേരളത്തിലെ ജനങ്ങൾ സർക്കാരിനെ വളരെ പ്രതീക്ഷിയോടെയാണ് കാണുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങൾക്ക് ശേഷം ആണ് ആർക്കും പരാതികൾ ഇല്ലാതെ ആണ് ഓണം ആഘോഷിച്ചത്. മുൻ കാലങ്ങളിൽ സെക്രട്ടെറിയേറ്റിന് മുന്നിൽ തിരുവോണത്തിന്റെ അന്ന് പോലും നിരവധി സമരങ്ങൾ നടക്കുന്നത് നമ്മൾ കണ്ടിരുന്നു.

പക്ഷെ ഈ വർഷം അങ്ങനെ സമരങ്ങൾ ഒന്നും നടന്നില്ല എന്ന് മാത്രമല്ല അർഹതപെട്ട ആനുകൂല്യങ്ങൾ എല്ലാവർക്കും നൽകുവാനും സർക്കാരിന് സാധിച്ചു. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പല സംഘടനകളും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്, മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തി അവയ്ക്ക് പരിഹാരം കാണുവാനും ശ്രമിക്കും എന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

ഒ.ഐ.സി.സി ദേശീയ കമ്മറ്റി പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ബോബി പാറയിൽ, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി, സൈദ് എംഎസ്, പ്രദീപ്‌ മേപ്പയൂർ, വൈസ് പ്രസിഡന്റ്‌ മാരായ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി മാത്യു, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളത്തിൽ എന്നിവർ സംസാരിച്ചു.

ഒ.ഐ.സി.സി നേതാക്കൾ ആയ രജിത് മൊട്ടപ്പാറ, സിബി ചെമ്പന്നൂർ, റംഷാദ് അയിലക്കാട്, സുരേഷ് പുണ്ടൂർ, സൽമാനുൽ ഫാരിസ്‌, അലക്സ്‌ മഠത്തിൽ, സിജു പുന്നവേലി, സന്തോഷ്‌ നായർ, സന്തോഷ്‌ ബാബു, മജീദ്, കിഷോർ, റാഫി സെൻട്രൽ മാർക്കറ്റ്, നാസർ തൊടിയൂർ, ബൈജു ചെന്നിത്തല, വിൻസെന്റ് കക്കയം, ബിജുബാൽ സി കെ, നൈസാം, ഫൈസൽ പട്ടാണ്ടി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Adv. Shanimol Usman Accorded Warm Reception by OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.