പാക്ട് ഓണാഘോഷത്തിൽ നിന്ന്

നാടിന്റെയാകെ ആഘോഷമായി പാക്ട് ഓണാഘോഷം

മനാമ: പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സ്റ്റാർ വിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയവും നാടിന്റെയാകെ ആഘോഷവും ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ സംഗമ വേദിയുമായി മാറി. ഇന്ത്യൻ ക്ലബ്ബിൽ നടന്ന ആഘോഷ ചടങ്ങിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ഓണാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അമാദ് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡിയും ജീവകാരുണ്യ പ്രവർത്തകനും സി.എം.എൻ ട്രസ്റ്റ്‌ ചെയർമാനുമായ പമ്പാവാസൻ നായർ മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈനിലെ ബിസിനസ്സ് രംഗത്തെ പ്രമുഖ വ്യക്തിത്വം വലീദ് ഇബ്രാഹിം കാനൂ, ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ് ജോസഫ് ജോയ്, സേതുരാജ് കടക്കൽ, പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഓണം നൽകുന്ന മഹത്തായ സന്ദേശം അത് മാനവ സ്നേഹവും നമ്മളെല്ലാവരും ഒന്നിച്ചു നിൽക്കണമെന്നുമുള്ള വിശാലമായ കാഴ്ചപ്പാടുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പാലക്കാടിനെ പോലെ തന്നെ മനോഹരമാണ് പാലക്കാട്ടുകാരുടെ സ്നേഹവും നിഷ്‌ക്കളങ്കതയുമെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിന്റെ പുരോഗതിയിൽ പ്രവാസികൾ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്ത ഒന്നാണെന്നും ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു.

ഓണാഘോഷത്തോടനുബന്ധിച്ച് തരംഗ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച കല വിരുന്നുകളും അരങ്ങേറി.റൈറ്റ് ചോയ്സ് കാറ്ററേഴ്സ് ഒരുക്കിയ ഓണ സദ്യ പാലക്കാടൻ രുചി വൈഭവം വിളിച്ചോതുന്നതായി. വിഭാഗം പ്രസിഡന്റ് സജിത സതീഷ് നന്ദി പ്രകാശിപ്പിച്ചു.


Tags:    
News Summary - PACT Onam Celebrations in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.