എസ്.ടി.സി സംഘടിപ്പിച്ച ഐഫോൺ 18 പ്രോ ലോഞ്ചിങ്ങിൽനിന്ന്
Posted On
date_range Updated On
date_range ഐഫോൺ 18 പ്രോ ബഹ്‌റൈനിൽ പുറത്തിറക്കി എസ്.ടി.സി ബഹ്‌റൈൻ
മനാമ: ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 പ്രോ സ്മാർട്ട്‌ഫോൺ എസ്ടിസി ബഹ്‌റൈൻ രാജ്യത്ത് ഔദ്യോഗികമായി പുറത്തിറക്കി. സിറ്റി സെന്റർ ബഹ്‌റൈനിലെ എസ്ടിസി ഔട്ട്‌ലെറ്റിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ സാങ്കേതിക വിദഗ്ദ്ധരും ഉപഭോക്താക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
പുതിയ ഫോണിന്റെ വിശേഷങ്ങളും സവിശേഷതകളും നേരിട്ടറിയാൻ ഔട്ട്‌ലെറ്റിൽ പ്രത്യേക ഡെമോ സോണുകൾ ഒരുക്കിയിരുന്നു. ഇതോടൊപ്പം ഉപഭോക്താക്കൾക്കായി പ്രത്യേക 'സ്ക്രാച്ച് ആൻഡ് വിൻ' മത്സരവും സംഘടിപ്പിച്ചു. പുതിയ ഫോണിലേക്ക് മാറുമ്പോൾ പഴയ ഫോണിലെ വിവരങ്ങൾ കൈമാറ്റം ചെയ്യാൻ ഏഴ് ദിവസത്തെ സാവകാശം നൽകുന്ന പ്രത്യേക ട്രേഡ്-ഇൻ പ്രോഗ്രാമും എസ്ടിസി അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.