മനാമ: മസ്തിഷ്കാഘാതത്തെത്തുടർന്ന് ശരീരമാകെ തളർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആന്ധ്രപ്രദേശ് സ്വദേശി യെല്ലയ്യ തുടർചികിത്സക്ക് നാട്ടിലേക്ക ് തിരിച്ചു. 15 വർഷം മുമ്പ് ബഹ്റൈനിൽ എത്തിയ യെല്ലയ്യ വിസ ഏജൻറിെൻറ ചതിയിൽപ്പെട്ട് ചെറിയ ജോലികൾ ചെയ്ത് കഴിച്ചുകൂട്ടുകയായിരുന്നു. ഇടക്ക് നാട്ടിലേക്കു പോകാൻ ഔട്ട് പാസ് ലഭിച്ചെങ്കിലും യാത്ര സാധ്യമായില്ല. രണ്ടു മാസം മുമ്പാണ് മസ്തിഷ്കാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്ന് പ്രതീക്ഷ ബഹ്റൈൻ പ്രവർത്തകരുടെ ശ്രമഫലമായി യെല്ലയ്യയുടെ അവസ്ഥ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി ഔട്ട്പാസ് ലഭ്യമാക്കി.
മതിയായ രേഖകളില്ലാതെ ബഹ്റൈനിൽ കഴിഞ്ഞതിെൻറ പിഴയായി അടക്കേണ്ടിയിരുന്ന ഭീമമായ തുക സാമൂഹിക പ്രവർത്തകനായ കെ.ടി. സലീമിെൻറ ഇടപെടലിൽ പൂർണമായും ഒഴിവാക്കാനും സാധിച്ചു. കുടുംബങ്ങൾക്ക് സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും ചെറിയൊരു സാമ്പത്തിക സഹായവും നൽകിയാണ് പ്രതീക്ഷ പ്രവർത്തകർ ഇദ്ദേഹത്തെ ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് യാത്രയാക്കിയത്. പ്രതീക്ഷ പ്രവർത്തകരായ കെ.ആർ. നായർ, അഷ്കർ പൂഴിത്തല, സാബു ചിറമേൽ തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.