മനാമ: സ്വിറ്റ്സർലൻഡിലെ ദാവോസിൽ ഞായറാഴ്ച തുടങ്ങുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക യോഗത്തിൽ ഉന്നതതല ബഹ്റൈൻ പ്രതിനിധി സംഘം പങ്കെടുക്കും.
അന്താരാഷ്ട്ര ബിസിനസ് സമൂഹത്തിന് മുന്നിൽ ബഹ്റൈന്റെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘം യോഗത്തിൽ പങ്കെടുക്കുന്നത്.
സാമ്പത്തിക പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ള വിവിധ സാമ്പത്തിക സംരംഭങ്ങളും പദ്ധതികളും ഇതോടൊപ്പം പരിചയപ്പെടുത്തും.
അന്താരാഷ്ട്ര സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്ന വിവിധ സാമ്പത്തിക സെഷനുകളിലും ബഹ്റൈൻ സംഘം പങ്കെടുക്കും.
നയതന്ത്രകാര്യങ്ങൾക്കുള്ള ഹമദ് രാജാവിന്റെ ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ, ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ വകുപ്പ് മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിലാണ് ബഹ്റൈൻ പ്രതിനിധി സംഘം പുറപ്പെട്ട
ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.