കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെ അഞ്ചാം വാർഷിക
ആഘോഷചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനിലെ ആരോഗ്യപരിചരണ രംഗത്ത് ശ്രദ്ധേയമായ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ അഞ്ചാം വാർഷികം ആഘോഷിച്ചു. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും ക്ലിനിക്കൽ ടീമും പങ്കെടുത്ത ചടങ്ങുകളോടെയായിരുന്നു ആഘോഷം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൈവരിച്ച വളർച്ചയെയും നേട്ടങ്ങളെയും ചടങ്ങിൽ നേതൃത്വം അനുസ്മരിച്ചു. രോഗികൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും അനുകമ്പയും ഉറപ്പാക്കുമെന്നും ആഹ്വാനം ചെയ്തു.
രോഗികളോടുള്ള പ്രത്യേക സംരക്ഷണം, ഗുണമേന്മയുള്ള സേവനം എന്നിവ ചുരുങ്ങിയ കാലയളവിൽ ആശുപത്രിയെ ജനപ്രിയമാക്കി. ബഹ്റൈനിലെ എല്ലാ വിഭാഗം ആളുകൾക്കും കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് കിംസ് ഹെൽത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.