ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈൻ മീഡിയ സിറ്റിയും ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. പരിപാടിയിൽ ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറായ ഫ്രാൻസിസ് കൈതാരത്തും ഐമാക് കൊച്ചിൻ കലാഭവനിലെ വിദ്യാർഥിയായ മുഹമ്മദ് ഷംനാലും ചേർന്ന് പതാക ഉയർത്തി.
ഫ്രാൻസിസ് കൈതാരത്ത് റിപ്പബ്ലിക് ദിനസന്ദേശം നൽകി. ബി.എം.സി എക്സിക്യൂട്ടിവ് മാനേജർ ജെമി ജോൺ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ഇ.വി. രാജീവൻ, അൻവർ ശൂരനാട്, രത്നകുമാർ പാലയാട്ട്, ബിജു കൂരോപ്പട, മണിക്കുട്ടൻ, ജോണി ജോസഫ് താമരശേരി, സലിം നമ്പ്ര വളപ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഐമാക് -ബി.എം.സി സ്റ്റാഫുകളും കുടുംബാംഗങ്ങളും, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിന് ഐമാക് അധ്യാപിക ബെറ്റ്സിന നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.