മനാമ: ഇടതുപക്ഷ മുന്നണി നയിക്കുന്ന കേരളസര്‍ക്കാറിന്റെ ധനകാര്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പുതിയ ബജറ്റ് സകല മേഖലകളിലെയും സകല മനുഷ്യരെയും സ്പര്‍ശിക്കുന്നു എന്നത് കൊണ്ട് തന്നെ തികച്ചും ജനകീയമായ ബജറ്റാണെന്ന് നിസ്സംശയം ആര്‍ക്കും പറയാന്‍ കഴിയും.
ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ഇന്‍ഷുറന്‍സ്, ഒന്ന് മുതല്‍ പത്ത് വരെ വയസ്സുള്ള കുട്ടികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, അത് വീട്ടില്‍ കളിക്കാന്പോയാലും പുറത്ത് സൈക്കിളില്‍നിന്ന് വീണുള്ള അപകടമായാലും ഉപയോഗപ്പെടുത്താം എന്നുള്ളത് സ്വകാര്യ ആശുപത്രികളിലെ ചെലവ് ഭീകരമാംവിധം പെരുകിയ ഈ കാലഘട്ടത്തില്‍ കേരളത്തിലെ ഏത് കുടുംബത്തിനും ആശ്വാസമേകുന്ന കാര്യമാണ്. കേരളത്തതിന്റെ ബഹുമാന്യനായ പ്രതിപക്ഷ നേതാവ് നമ്മുടെ ട്രഷറിയെ ഉപമിച്ചത് പൂച്ച പെറ്റുകിടക്കുന്ന ഇടം എന്നാണ്. അതൊക്കെ പഴയകാലത്തായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് സ്വയം മറന്നുപോകുകയാണ്.
ഇന്ന് വേണമെങ്കില്‍ പൂച്ച പെറുന്നത് പോലെയാണ് എന്ന് വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നതും നടപ്പില്‍ വരുത്തുന്നതെന്നും വേണമെങ്കില്‍ ഉപമിച്ച് പറയാം. കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി ബജറ്റിലൂടെയും അല്ലാതെയും ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കുകയും ഓരോ വര്‍ഷവും അതിന്റെ വിവരങ്ങള്‍ പ്രോഗ്രസ് കാര്‍ഡായി ജനസമക്ഷത്തില്‍ ഇറക്കുകയും ചെയ്യുന്ന ഈ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാജ്യത്തിന് മാത്രമല്ല ഈ ലോകത്തെ മുഴുവന്‍ ഭരണകൂടങ്ങള്‍ക്കും തന്നെ മാത്യകാപരമാണ്. 2026ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വികസന കുതിപ്പ് നടത്തുന്ന കേരളമെന്ന ലക്ഷ്യം വെച്ച് ഈ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും അസത്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്ന പ്രതിപക്ഷം ഇന്നത്തേതിലും ദയനീയമായ സ്ഥിതിയില്‍ പ്രതിപക്ഷത്തുതന്നെ തുടരുന്ന അവസ്ഥയുണ്ടാകുമെന്നും ഒ.എന്‍.സി.പി ബഹ്റൈന്‍ പ്രസിഡന്റും ബഹ്റൈന്‍ എല്‍.ഡി.എഫ് കോര്‍ കമ്മിറ്റിയംഗവുമായ എഫ്.എം. ഫൈസല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.