മനാമ: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസി വിരുദ്ധവും സാധാരണക്കാരന്റെ കണ്ണിൽ പൊടിയിടുന്നതുമാണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനോ പുനരധിവാസത്തിനോ ക്രിയാത്മകമായ പദ്ധതിയൊന്നും നീക്കിവെക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്. ആശ-അങ്കണവാടി വർക്കർമാരുടെ ഓണറേറിയത്തിൽ വരുത്തിയ തുച്ഛമായ വർധന നിലവിലെ വിലക്കയറ്റത്തിന് ആനുപാതികമല്ല.
സാധാരണക്കാരന്റെ മേൽ കൂടുതൽ ബാധ്യതകൾ അടിച്ചേൽപ്പിക്കുന്ന ഈ ബജറ്റ് വ്യാവസായിക വളർച്ചയെക്കുറിച്ച് നടത്തുന്ന പ്രഖ്യാപനങ്ങൾ വെറും വാചകക്കസർത്ത് മാത്രമാണെന്നും പ്രവാസി സമൂഹത്തോടുള്ള സർക്കാറിന്റെ നിഷേധാത്മക നിലപാട് തിരുത്തണമെന്നും ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത്, ജനറൽ സെക്രട്ടറി സലീം അബുത്വാലിബ്, ട്രഷറര്‍ ഷഫീഖ് സൈഫുദ്ദീൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.