അബ്ദുൽ നബി സൽമാൻ, യാസിർ അബ്ദുൽ ജലീൽ അൽ ഷെ​റൈഫി, സെയിദ് ആദിൽ ദർവിഷ്, എം.പി എൻ. കെ പ്രേമചന്ദ്രൻ

വേൾഡ് മലയാളീ കൗൺസിൽ കേരളീയം '26 ഇന്ന്

അജിനരാജ്

 

മനാമ: ഡബ്ല്യൂ.എം.സി ബഹ്‌റൈൻ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കേരളീയം '26 എന്ന കലാസാംസ്കാരിക പരിപാടിയും ഇന്ന് ഇന്ത്യൻ ക്ലബ് അങ്കണത്തിൽവെച്ച് നടത്തപ്പെടും.

കൊല്ലം എം.പി എൻ. കെ പ്രേമചന്ദ്രൻ, ബഹ്‌റൈൻ പാർലമെന്റ് ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽ നബി സൽമാൻ, മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റ് അണ്ടർസെക്രട്ടറി സെയ്യദ് ആദിൽ ഡാർവിഷ്, ബി.ബി.കെ സി.ഇ.ഒ യാസിർ അബ്ദുൽ ജലീൽ അൽഷെറാഫി, ജോൺ മത്തായി,ഡോ. ജെറോ വർഗീസ്, കെ.ജി. ബാബുരാജൻ, പമ്പാവാസൻ നായർ, ജോസഫ് ജോയി എന്നിവർ പങ്കെടുക്കും. പിന്നണി ഗായകൻ ജോബി ജോൺ, ഗായിക ഹേം ലിന എന്നിവർ നയിക്കുന്ന സംഗീത വിരുന്നും, സിനിമ സീരിയൽ ആർട്ടിസ്റ്റുകളായ ശ്രുതിലക്ഷ്മി, ശ്രീലയ, ബഹ്‌റൈൻ പ്രൊവിൻസിന്റെ കലാകാരമാരുടെയും നൃത്തങ്ങളും അരങ്ങേറും. ഭിന്നശേഷി വിഭാഗത്തിൽ കേരള സർക്കാരിന്റെ ഈ വർഷത്തെ “സർഗ്ഗാത്മക ബാല്യ പുരസ്കാരത്തിന് "അർഹയായ, അജിനരാജ് നൃത്തച്ചുവടുകളുമായി വേദിയിലെത്തും.

‘നൃത്തകലാരത്‌ന പുരസ്കാരം അജീന രാജിന്’

മനാമ: വേൾഡ് മലയാളീ കൗൺസിൽ ‘നൃത്തകലാരത്‌ന പുരസ്കാരം’ നടന വിസ്മയം അജിന രാജിന് എം.പി എൻ.കെ പ്രേമചന്ദ്രൻ സമ്മാനിക്കും. ഭിന്നശേഷി വിഭാഗത്തിൽ കേരള സർക്കാറിന്റെ ഈ വർഷത്തെ “സർഗാത്മക ബാല്യ പുരസ്കാര ജേതാവാണ് അജീന. നൃത്തച്ചുവടുകളുമായി ഇന്ത്യക്ക് പുറത്ത് ആദ്യമായി ബഹ്റൈൻ ഡബ്ല്യൂ.എം.സി വേദിയിലെത്തും. ഇന്ത്യക്കു പുറത്തുനിറഞ്ഞ സദസ്സിനുമുമ്പിൽ നൃത്തം ചെയ്യണമെന്ന അജിനരാജിന്റെ ദീർഘകാല സ്വപ്നം ഡബ്ല്യൂ.എം.സി ബഹ്റൈൻ പ്രൊവിൻസ് ഏറ്റെടുക്കുകയായിരുന്നു. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന ശ്രി ഉണ്ണികൃഷ്ണൻ നേതൃത്വത്തിലാണ് അജീന രാജ് ബഹ്റൈനിലെത്തുന്നത്.

Tags:    
News Summary - World Malayali Council Keraleeyam '26 today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.