മനാമ: റഷ്യയിൽ നടക്കുന്ന ‘ഫുട്ബാൾ ലോക കപ്പ് 2018’ ആര് സ്വന്തമാക്കും എന്ന ചോദ്യം ലോകത്തെ ആകാംക്ഷാഭരിതമാക്കുന്നു. ഇൗ വേളയിൽ വായനക്കാർക്കായി ‘ഗൾഫ് മാധ്യമം’ഫെല്ലോഫിഷുമായി സഹകരിച്ച് പ്രവചന മത്സരം ഒരുക്കുന്നു. മത്സരാർഥികൾ പ്രവചനം ഇന്നത്തെ ഗൾഫ് മാധ്യമം ‘പേജ് രണ്ടി’ലെ പരസ്യത്തിൽ പറഞ്ഞ മാതൃകയിൽ സി.പി.ആർ. നമ്പർ സഹിതം 33909496 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക. ഉത്തരങ്ങൾ ഇന്ന് രാത്രി പത്തിന് മുമ്പായി ലഭിക്കണം. വിജയിക്ക് 25 ബി.ഡിയുടെ ഫെല്ലോഫിഷ് ഗിഫ്റ്റ് വൗച്ചറാണ് സമ്മാനം. ഒരാൾ ഒരു തവണ മാത്രമേ ഉത്തരം അയക്കാൻ പാടുള്ളൂ. കൂടുതൽ ഉത്തരങ്ങൾ ശരിയായാൽ നറുക്കെടുപ്പിലൂടെ ജേതാവിനെ തെരഞ്ഞെടുക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.