???? ????????? ?????? ????? ?????? ??????? ????? ??????????????

ലോക അത്​ലറ്റിക്​സ്​: വനിത മാരത്തണിൽ ബഹ്​റൈന്​ സ്വർണം

മനാമ: ലണ്ടനിൽ നടക്കുന്ന ലോക അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിൽ ബഹ്​റൈ​​െൻറ റോസ്​ ചെലിമോക്ക്​ സ്വർണം. ചാമ്പ്യൻഷിപ്പിൽ രാജ്യം നേടുന്ന ആദ്യ സ്വർണമാണിത്​. രണ്ട്​ മണിക്കൂർ 27 മിനിറ്റ്​ 11 സെക്കൻറിൽ 40 കിലോമീറ്റർ ഒാടിയാണ്​ ചെലിമോ സ്വപ്​ന നേട്ടം കരസ്​ഥമാക്കിയത്​. 
കെനിയൻ താരം എഡ്​ന കിപ്ലഗാട്ട്​ രണ്ടാം സ്​ഥാനവും അമേരിക്കൻ താരം ആമി ക്രാഗ്​ മൂന്നാം സ്​ഥാനവും നേടി. സ്വർണം നേടാൻ സാധിക്കുമെന്ന്​ പ്രതീക്ഷിച്ചിരുന്നില്ലെന്ന്​ ചെലിമോ പറഞ്ഞു. ത​​െൻറ മികച്ച പ്രകടനം പുറത്തെടുത്തുവെന്ന്​ അത്​ തന്നെ ലോക ജേതാവാക്കിയെന്നും അവർ കൂട്ടിച്ചേർത്തു. 
 
Tags:    
News Summary - world athletes meet-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.