ജൂനിയർ വിഭാഗം (ആർദ്ര രാജേഷ്, ശ്രുതിലയ പ്രഭാകരൻ, ഫാത്തിമ സന), സീനിയർ വിഭാഗം (ദിയ ഷെറീൻ, ശ്രീഹരി സന്തോഷ്, ലിനറ്റ് റോസ് ലൈജു)
മനാമ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷനും പ്രമുഖ ട്രാവൽ കമ്പനിയായ അൽ സബീൽ ടൂർസും സംയുക്തമായി സംഘടിപ്പിച്ച ‘വേൾഡ് ആർട്ട് ഡേ’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളായി നടത്തിയ മത്സരത്തിൽ നൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തു.
പൂർണമായും ഓൺലൈനായാണ് മത്സരം നടന്നത്. അമ്പതിൽപരം ചിത്രങ്ങളിൽനിന്ന് മുഖ്യ വിധികർത്താവ് സൗമി മൊണ്ഡൽ, ശാലിനി ദാമോദർ, പല്ലവി അനിൽ കുൽകാനി എന്നിവർ യഥാക്രമം ആറു വിജയികളെ തിരഞ്ഞെടുത്തു.
അസോസിയേഷൻ പ്രതിനിധികളായ ജയശങ്കർ, പ്രസാദ്, ഹർഷ പ്രദീപ് എന്നിവരും അൽ സബീൽ പ്രതിനിധികളായ അജിത്ത്, നിഷ, സാറ തുടങ്ങിയവരുടെയും സാന്നിധ്യത്തിൽ മുഖ്യ വിധികർത്താവ് സൗമി മൊണ്ഡൽ ആണ് വിജയികളെ പ്രഖ്യാപിച്ചത്. ജൂനിയർ വിഭാഗം വിജയികൾ- ഒന്നാം സമ്മാനം (ആർദ്ര രാജേഷ്), രണ്ടാം സമ്മാനം (ശ്രുതിലയ പ്രഭാകരൻ), മൂന്നാം സമ്മാനം (ഫാത്തിമ സന). സീനിയർ വിഭാഗം വിജയികൾ - ഒന്നാം സമ്മാനം (ദിയ ഷെറീൻ), രണ്ടാം സമ്മാനം (ശ്രീഹരി സന്തോഷ്), മൂന്നാം സമ്മാനം (ലിനറ്റ് റോസ് ലൈജു).
കൂടാതെ ജൂനിയർ വിഭാഗത്തിൽ തരുൺ ദേവ് അഭിലാഷ്, ആദിഷ് രാകേഷ് എന്നിവരും സീനിയർ വിഭാഗത്തിൽ സ്റ്റീവ് ജൂഡ് ഡേവിസും പ്രത്യേക പരാമർശത്തിനു അർഹരായി. എല്ലാ വിജയികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും ഏപ്രിൽ 18 വെള്ളിയാഴ്ച നടക്കുന്ന പാലക്കാട് പ്രവാസി അസോസിയേഷൻ വിഷു സംഗമത്തിൽവെച്ച് നൽകും.
ഏപ്രിൽ 19 മുതൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും നൽകുന്ന സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും അൽ സബീൽ ടൂർസ് ഓഫീസിൽനിന്ന് സ്വീകരിക്കാവുന്നതാണ് എന്നും ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും വിജയികൾക്കും, രക്ഷിതാക്കൾക്കും പാലക്കാട് പ്രവാസി അസോസിയേഷൻ പ്രവർത്തക സമിതിയും അൽ സബീൽ ടൂർസും പ്രത്യേക നന്ദി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് പ്രസാദ് (37223855), അജിത്ത് (36818747) എന്നിവരെ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.