റമദാനിൽ ഹെൽത്ത് സെന്‍ററുകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

മനാമ: റമദാനിൽ ഹെൽത്ത് സെന്‍ററുകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. മുഹറഖ് ഹെൽത്ത് സെന്‍റർ, ഹമദ് കാനൂ ഹെൽത്ത് സെന്‍റർ, യൂസുഫ് അബ്ദുറഹ്മാൻ എൻജിനീയർ ഹെൽത്ത് സെന്‍റർ, മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്‍റർ, സിത്ര ഹെൽത്ത് സെന്‍റർ, ബാർബാറിലെ ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഹെൽത്ത് സെന്‍റർ, ഹിദ്ദിലെ ബി.ബി.കെ ഹെൽത്ത് സെന്‍റർ, ജിദ്ഹഫ്സ് ഹെൽത്ത് സെന്‍റർ, ഖലീഫ സിറ്റി ഹെൽത്ത് സെന്‍റർ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും.

ശൈഖ് സൽമാൻ ഹെൽത്ത് സെന്‍റർ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ പ്രവർത്തിക്കും. അറാദ് എൻ.ബി.ബി ഹെൽത്ത് സെന്‍റർ, ദേറിലെ ബി.ബി.കെ ഹെൽത്ത് സെന്‍റർ, ഹാല ഹെൽത്ത് സെന്‍റർ, ഇബ്ൻ സീന ഹെൽത്ത് സെന്‍റർ, നഈം ഹെൽത്ത് സെന്‍റർ, ഹൂറ ഹെൽത്ത് സെന്‍റർ, ശൈഖ് സബാഹ് സാലിം ഹെൽത്ത് സെന്‍റർ ഉമ്മുൽ ഹസം, ബിലാദുൽ ഖദീം ഹെൽത്ത് സെന്‍റർ, ആലി ഹെൽത്ത് സെന്‍റർ, ഈസ ടൗൺ ഹെൽത്ത് സെന്‍റർ, ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഹെൽത്ത് സെന്‍റർ, അഹ്മദ് അലി കാനൂ ഹെൽത്ത് സെന്‍റർ, ബുദയ്യ ഹെൽത്ത് സെന്‍റർ, കുവൈത്ത് ഹെൽത്ത് സെന്‍റർ, ഹമദ് ടൗൺ ഹെൽത്ത് സെന്‍റർ, സല്ലാഖ് ഹെൽത്ത് സെന്‍റർ, ബുദയ്യ കോസ്റ്റൽ ഹെൽത്ത് സെന്‍റർ എന്നിവ രാവിലെ എട്ട് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കും.    

Tags:    
News Summary - working hours of health centers have been adjusted during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.