മനാമ: മനാമയിൽ ഗോൾഡ് സിറ്റിക്ക് പുറകുഭാഗം കേന്ദ്രീകരിച്ച് സമാന്തര ചികിത്സയുടെയും അദ്ഭുത മരുന്നുകളുടെയും പേരിലുള്ള തട്ടിപ്പുസംഘങ്ങൾ വീണ്ടും സജീവമായി. കുടവയർ, കണ്ണിനു താഴെയുള്ള കറുപ്പുനിറം, മുടി കൊഴിച്ചിൽ തുടങ്ങിയ വിവിധ പ്രശ്നങ്ങൾക്ക് മരുന്നുണ്ടെന്ന് പറഞ്ഞ് ആളുകളെ വശീകരിച്ച് അവരിൽ നിന്ന് വൻ തുക തട്ടുന്ന സംഘത്തെ കുറിച്ച് നേരത്തെ ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
തട്ടിപ്പ് ബോധ്യപ്പെട്ട് പരാതി ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായി. ബാബുൽ ബഹ്റൈൻ, ഗോൾഡ് സിറ്റിക്ക് സമീപം, അതിനുപിറകിലുള്ള പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് തട്ടിപ്പുസംഘം ആളുകളെ സമീപിക്കുന്നത്. തുടർന്ന് അവരെ അടുത്തുള്ള ആയുർവേദ, യുനാനി മരുന്നുകൾ വിൽക്കുന്ന കടയിൽ എത്തിക്കും. അവിടെ വെച്ച് പല തരം മരുന്നുകൾ മിക്സ് ചെയ്താണ് പണം വാങ്ങുന്നത്. ചില മരുന്നുകൾ സമീപത്തെ കടയിൽ നിന്നും എത്തിക്കും.ഇങ്ങനെ പത്തും 50 ദിനാർ വരെ പോയവരുണ്ട്. തട്ടിപ്പിനിരയായവർ ചേർന്ന് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
തട്ടിപ്പിനെ കുറിച്ച് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അന്വേഷണം തുടങ്ങിയതായി ചീഫ് എക്സിക്യൂട്ടിവ് ഡോ.മറിയം അൽ ജലാഹ്മയെ ഉദ്ധരിച്ച് പ്രാേദശിക പത്രം റിപ്പോർട്ട് ചെയ്തു. ബഹ്റൈനിലെ ഹെൽബൽ ഷോപ്പുകൾ ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം നിരീക്ഷിച്ചുവരുന്നതായും അവർ പറഞ്ഞു. ഇത്തരം മരുന്നുകൾ വാങ്ങുേമ്പാൾ ജനം ജാഗ്രത പാലിക്കണം. അംഗീകാരമുള്ള ഉൽപന്നങ്ങളാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കണം. ഉൽപന്നങ്ങൾക്ക് അധികൃതർ നൽകിയ ലൈസൻസ് ഷോ പ്പുടമകളോട് ആവശ്യപ്പെടാമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.