അറബ്യേൻ വനിതാ ടൂർണമെൻറ്​ : മെഡൽ പട്ടികയിൽ ബഹ്റൈൻ ഒന്നാം സ്ഥാനത്ത്

മനാമ: ഷാർജയിൽ നടന്ന നാലാമത്​ അറബ്യേൻ വനിതാ ടൂർണമ​​െൻറിൽ മെഡൽ പട്ടികയിൽ ബഹ്റൈൻ ഒന്നാം സ്ഥാനത്ത്. 12 സ്വർണവും  ഏഴ്​ വെള്ളിയും ഒമ്പത്​ വെങ്കലവുമടക്കം 28 മെഡലുകളാണ് വനിതാകായിക പ്രതിഭകൾ നേടിയത്. രാജ്യത്തെ കായിക പ്രതിഭകളുടെ ഇൗ വർഷത്തെ മുദ്രാവാക്യം ‘സ്വർണ്ണം മാ​ത്രം’ എന്നാകണമെന്ന്​ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഇൗ നേട്ടം എന്നതും രാജ്യത്തിന്​ അഭിമാനം നൽകുന്നുണ്ട്​. ടൂർണ്ണമ​​െൻറി​​​െൻറ സമാപന ചടങ്ങിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് ബിൻ അഹ്മദ് അൽ-ഖാസ്മി, ടൂർണ്ണമ​​െൻറ്​ സൂപ്പർവൈസർ ശൈഖ ഹയാത് ബിൻത് അബ്​ദുൽ അസീസ് അൽ-ഖലീഫ എന്നിവർ പ​െങ്കടുത്തു. 

Tags:    
News Summary - women tournament-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.