ഫാത്തിമ ഹനാൻ, അനന്യ ശ്രീകുമാർ, ശിൽപ സന്തോഷ്
മനാമ: ഇന്ത്യ @75 ആഘോഷത്തിെൻറ ഭാഗമായി ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച ചിത്രരചന മത്സരത്തിെൻറ വിജയികളുടെ പ്രഖ്യാപനവും സമ്മാനദാനച്ചടങ്ങും ഇന്ത്യൻ ക്ലബിൽ നടന്നു. സബ്ജൂനിയർ വിഭാഗത്തിൽ ഫാത്തിമ ഹനാൻ, ആരോഹി കേൽകാർ, ചേതന വാസുദേവൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ അനന്യ ശ്രീകുമാർ, ദേവന പ്രവീൺ, ദൃഷ്ടി ബോത്ര എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്. സീനിയർ വിഭാഗത്തിൽ ശിൽപ സന്തോഷ്, കീർത്തന കണ്ണൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വാറ്റ്ഷ്യ ബാലസുബ്രഹ്മണ്യൻ, നിഹാൽ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.
െഎ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ തോമസ് സന്നിഹിതനായിരുന്നു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ വിഡിയോ സന്ദേശത്തിലൂടെ ആശംസകളർപ്പിച്ചു. വിജയികളായ കുട്ടികൾക്ക് െമമെേൻറായും സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി. ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡൻറ് ജവാദ് പാഷ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി യൂസുഫ് അലി സ്വാഗതവും വൈസ് പ്രസിഡൻറ് റഷീദ് സയ്യിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.