മനാമ: ബഹ്റൈനിലെ എൻ.ഇ.സി മണി എക്സ്ചേഞ്ചിന് കീഴിലുള്ള വെസ്റ്റേൺ യൂണിയൻ ബഹ്റൈനിൽ ഡിജിറ്റൽ പണമിടപാടിന് തുടക്കമിട്ടു. ഇതിെൻറ ഭാഗമായി നടന്ന വാർത്തസമ്മേളനത്തിൽ വെസ്റ്റേൺ യൂനിയൻ ഗ്ലോബൽ മണി ട്രാൻസ്ഫർ പ്രസിഡൻറ് ഒഡിലൻ അൽമെയ്ദ, മിഡിലീസ്റ്റ് റീജിയനൽ ൈവസ് പ്രസിഡൻറ് ഹാറ്റെം സ്ലെയ്മൻ തുടങ്ങിയവർ പെങ്കടുത്തു. വെസ്റ്റേൺ യൂണിയൻ മൊബൈൽ ആപ്പ്, വെസ്റ്റേൺ യൂണിയൻ ഡോട്കോം ട്രാൻസാക്ഷണൽ വെബ്സൈറ്റ് എന്നിവ വഴിയാണ് ഡിജിറ്റൽ പണമിടപാട് നടത്താൻ കഴിയുക. സുരക്ഷിതത്വവും ലാഭകരവുമായ ഇടപാണിതെന്നും അധികൃതർ വ്യക്തമാക്കി. ലോകത്തിെൻറ ഏത് സ്ഥലത്തിരുന്നും 24 മണിക്കൂറും എവിടേക്കും പണം അയക്കാം എന്നതാണ് പുതിയ പദ്ധതിയുടെ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.