ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്യുന്നു
മനാമ: സ്വാതന്ത്ര്യസമരത്തിലൂടെ നാടിന് ലഭിച്ച സ്വാതന്ത്ര്യം നമ്മുടെ ദേശീയ നേതാക്കൾ സ്വപ്നംകണ്ട നിലയിലല്ല ഇപ്പോഴെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാനതത്ത്വങ്ങൾ ഇന്ത്യക്കാർക്ക് നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ പ്രക്ഷോഭങ്ങൾക്ക് ജനം പിന്തുണ കൊടുക്കേണ്ടത് ആവശ്യമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സുമേഷ് ആനേരി അധ്യക്ഷതവഹിച്ചു. മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറിമാരായ സൈദ് എം.എസ്, പ്രദീപ് മേപ്പയൂർ, ജീസൺ ജോർജ്, വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, അഡ്വ. ഷാജി സാമുവൽ, ഗിരീഷ് കാളിയത്ത്, സിൻസൺ പുലിക്കോട്ടിൽ, നസീം തൊടിയൂർ, ദേശീയ സെക്രട്ടറിമാരായ രജിത് മൊട്ടപ്പാറ, ബൈജു മത്തായി, വനിത വിഭാഗം പ്രസിഡന്റ് മിനി റോയ്, ഒ.ഐ.സി.സി ജില്ല പ്രസിഡന്റുമാരായ അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, സുരേഷ് പുണ്ടൂർ, വില്യം ജോൺ, ബിജുബാൽ സി.കെ, ശ്രീജിത്ത് പനായി, ബൈജു ചെന്നിത്തല എന്നിവർ സംസാരിച്ചു.
ഷീജ നടരാജൻ, ബിബിൻ മാടത്തെത്ത്, റോയ് മാത്യു തോമസ്, ഷാജി ദാനി, നൈസാം കാഞ്ഞിരപ്പള്ളി, ഷാജി, അബ്ദുൽ സലാം മുയിപ്പോത്ത്, ഷാജി ചെരണ്ടത്തൂർ, അനിൽ കൊടുവള്ളി, നൗഷാദ് കുരുടിവീട്, സഹൽ പിലാത്തോട്ടത്തിൽ, തുളസിദാസ് ചെക്യാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.