നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ ഓണാഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ പ്രവാസി കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ ഈ വർഷത്തെ ഓണാഘോഷം വിപുലമായി നടന്നു.
കേരളത്തിലെ തനതായ രീതിയിൽ അംഗങ്ങൾക്കുവേണ്ടി സംഘടിപ്പിച്ച ഓണാഘോഷം പൂക്കളവും മാവേലിയും ചേർന്ന് ആവേശഭരിതമാക്കി.
ഓണാഘോഷം ഉദ്ഘാടനം ഡെയിലി ട്രിബൂൺ ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഷുഹൈബ് തിരുവത്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീർ കറുകമാട് സ്വാഗതം ആശ്വസിച്ച ചടങ്ങിൽ, ഗ്ലോബൽ കോഓഡിനേറ്റർ യുസുഫ് അലി നന്ദി രേഖപ്പെടുത്തി. ബഹ്റൈനിലെ സാംസ്കാരിക, സാമൂഹികമേഖലയിൽ പ്രവർത്തിക്കുന്ന റഫീഖ് അബ്ദുല്ല, ഗഫൂർ കൈപ്പമംഗലം, ഫിറോസ് തിരുവത്ര, വീരമണി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. റബർ ബാൻഡ് നയിച്ച ഗാനമേളയും അംഗങ്ങളുടെ കുട്ടികളുടെ കലാപരിപാടികളും ആസ്ട്രാ ഡാൻസ് ഗ്രൂപ്പിന്റെ സിനിമാറ്റിക് ഡാൻസ് പ്രോഗ്രാം, തിരുവാതിര, നാസിക് ഡോൾ സംഗീതവാദ്യമേളങ്ങളുടെ അകമ്പടിയും പരിപാടിയെ കൂടുതൽ ഹൃദ്യമാക്കി.
എക്സിക്യൂട്ടിവ് അംഗങ്ങളായ സമദ് ചാവക്കാട്, നിഷിൽ കരിപ്പോട്ട്, ശാഹുൽ ഹമീദ്, വൈശാഖ്, നൗഷാദ് അമ്മാനത്തു ഹിഷാം, റാഫി, ജാഫർ ഗണേഷ്, റാഫി ഗുരുവായൂർ, റാഫി തളിക്കുളം, ഷഫീഖ് അവിയൂർ, യുസുഫ്, സിറാജ്, വിജയൻ, ഷാജഹാൻ, ദിവാകരൻ, അഫസർ ഷമീർ, റെജി നൗഷാദ്, ഷഹന സിറാജ്, ഷംന നിഷിൽ, ജസ്ന റാഫി, റാണി ശാഹുൽ ഹമീദ്, ബിജിഷ യുസുഫ് അലി, ശില്പ സുജിത്, ഐശ്വര്യ സബീഷ്, ജിനി പ്രസന്നകുമാർ, അസ്ന ഷംസു, റൗഷ ഷുഹൈബ്, നിലോഫർ അക്ബർ, റിനി ബഷീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.