മനാമ: ബഹ്റൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീ ആർ വൺ കൂട്ടായ്മയുടെ ഈദ് ആഘോഷവും രണ്ടാം വാർഷികവും കുടുംബസംഗമവും സൽമാനിയ കലവറ റസ്റ്റാറന്റ് ഹാളിൽ നടന്നു. നൂറോളം അംഗങ്ങൾ പങ്കെടുത്ത ആഘോഷത്തിൽ അംഗങ്ങളുടെയും മക്കളുടെയും വിവിധയിനം കലാപരിപാടികൾ നടത്തി. ജസീർ കാപ്പാട്, മുബീന മൻഷീർ എന്നിവർ ആശംസയും നേർന്നു. റജീന ഇസ്മായിൽ, ഇസ്മായിൽ ദുബൈപടി എന്നിവർ അവതാരകരായി. അഡ്മിൻമാരായ അഫ്സൽ അബ്ദുല്ല, മുഫീദ മുജീബ് എന്നിവരും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ അരുൺ, ഷഫീൽ യൂസഫ്, റാഫി തൃശൂർ, ഹക്കീം, നാസർ ഹലീമാസ്, ഹഫ്സർ, മുജീബ് മുന്ന, ഷാഫി എന്നിവരും നേതൃത്വം നൽകി. ശിഹാബ് കറുകപുത്തൂർ സ്വാഗതവും ആബിദ് താനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.