ഡെറിക് ജോസഫ് ജിസ്മോൻ
Posted On
date_range Updated On
date_range ബഹ്റൈനിൽ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥി മരിച്ചു
മനാമ: ബഹ്റൈനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് താഴെ വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോന്‍- അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (7) ആണ് മരിച്ചത്. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ്. തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഉടനെ സമീപവാസികൾ സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.