വി.ഒ.ടി ബഹ്റൈൻ ഫോറം ഭാരവാഹികൾ
മനാമ: ബഹ്റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ സാമൂഹിക സാംസ്കാരിക സംഘടനയായ വോയിസ് ഓഫ് ട്രിവാൻഡ്രം സംഘടനയുടെ നാലാമത് വാർഷികവും (വി.ഒ.ടി) 2026-2028 കാലയളവിലേക്കുള്ള എക്സിക്യുട്ടിവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും ജനുവരി 16നു കെ.സി.എ ഹാളിൽ വെച്ച് നടന്നു. പുതിയ ഭാരവാഹികളായി സിബി കെ. കുര്യൻ
(പ്രസി), ആനന്ദ് വേണുഗോപാൽ നായർ ( വൈസ് പ്രസി/ മീഡിയ സെൽ കൺ) , വിനീഷ് എസ് ( സെക്ര), മണിലാൽ കെ (ട്രഷ), പ്രദീപ് മാധവൻ (ജോ. സെക്ര), പി.കെ. ജയചന്ദ്രൻ (മെംബർഷിപ് സെക്ര , അംജിത് എം (എന്റർടെയിൻമെന്റ് സെക്ര), ശരൺ മോഹൻ ( സ്പോർട്സ് സെക്ര), മൂർത്തി എസ്. ദാസ് (ചാരിറ്റി സെക്ര), സെൻ ചന്ദ്രബാബു, ഷംനാദ് അലി, ഷീബ ഹബീബ്, നിമ്മി എസ്.വി (എക്സിക്യുട്ടിവ് കമ്മിറ്റി ) വനിത വിഭാഗം: പ്രസിഡന്റ് ഷീബ ഹബീബ്, വൈസ് പ്രസിഡന്റ് പ്രിയങ്ക മണികണ്ഠൻ , സെക്രട്ടറി നിമ്മി എസ്.വി, ജോ.സെക്രട്ടറി മിനി സന്തോഷ്, വിവിധ കലാപരിപാടികളും വോയിസ് ഓഫ് ട്രിവാൻഡ്രം മ്യൂസിക് ടീം അവതരിപ്പിച്ച ഗാനമേളയും, സഹൃദയ നാടൻപാട്ടുസംഘത്തിന്റെ നാടൻ പാട്ടും പരിപാടികൾക്ക് മിഴിവേകി.
ഷി മെഡിക് സ്ഥാപകയും അറിയപ്പെടുന്ന സ്ത്രീ ശാക്തീകരണവേദി പ്രവർത്തകയും കൂടി ആയ ഹസ്നി അലി കരിമി മുഖ്യാതിഥി ആയി പങ്കെടുത്ത ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള , ഡോ. പി.വി. ചെറിയാൻ , ജെയിംസ് ജോൺ (കെ.സി.എ), ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് വി.എം. വിദ്യാധരൻ, കെ.ടി. സലിം (ബി.ഡി.കെ), വർഗീസ് കാരക്കൽ ( സെക്രട്ടറി ബി.കെ.എസ്) സൈദ്, വിവിധ സംഘടന ഭാരവാഹികൾ എന്നിവർ ചടങ്ങിന് സാക്ഷ്യംവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.