വിന്നേഴ്സ് ടീം (റിഫ സ്റ്റാർ പാന്തേഴ്സ്)
മനാമ: ബഹ്റൈനിലെ മലയാളികളായ പ്രവാസികളുടെ കൂട്ടായ്മയായ റിഫ സ്റ്റാർ വോളിബാൾ ടീം നടത്തിയ വോളിബാൾ ടൂർണമെന്റിൽ റിഫ സ്റ്റാർ പാന്തേഴ്സ് ജേതാക്കളായിബഹ്റൈനിൽ വോളിബാൾ പ്രേമികൾ ചേർന്ന് വർഷങ്ങൾക്കു മുമ്പ് ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ വോളിബാൾ കളിക്കുന്നതിനായി രൂപം കൊടുത്തതാണ് റിഫ സ്റ്റാർ വോളിബാൾ ടീം.
റണ്ണർഅപ് (റിഫ സ്റ്റാർ പവർ സ്ട്രൈക്കേഴ്സ്)
വർഷം തോറും നടത്താറുള്ള ടൂർണമെൻറിൽ ഈ വർഷം റിഫ സ്റ്റാർ പാന്തേഴ്സ്, റിഫ സ്റ്റാർ പവർ സ്ട്രൈക്കേഴ്സ്, റിഫ സ്റ്റാർ ബ്ലാക്ക് ബുൾ, റിഫ സ്റ്റാർ ഹിറ്റേഴ്സ്, റിഫ സ്റ്റാർ വോളിവുഡ് എന്നീ ടീമുകളാണ് മത്സരിച്ചത് റിഫ സ്റ്റാർ പവർ സ്ട്രൈക്കേഴ്സ് റണ്ണർ അപ്പായി. ബെസ്റ്റ് പ്ലേയറായി ഷാനിയെ തെരഞ്ഞെടുത്തു. ബെസ്റ്റ് അറ്റാക്കർ റിച്ചിൻ, ബെസ്റ്റ് സെറ്റർ ഷമീർ എന്നിവർക്ക് ട്രോഫി സമ്മാനിച്ചു.ഫൈസൽ (കരക് വേ), ജുനൈദ് (യൂനിവേഴ്സിറ്റി താരം) എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സുബിൻ, ജയകുമാർ, ഇനായത്ത് തുടങ്ങിയവർ കളി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.