വോയ്സ് ഓഫ് ട്രിവാൻഡ്രം ഇഫ്താർ സ്വാഗതസംഘ
രൂപവത്കരണയോഗം
മനാമ: ഈ വർഷത്തെ വോയ്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ ഇഫ്താർ വിരുന്ന് മാർച്ച് 21ന് തുബ്ലിയിലുള്ള ഫാത്തിമ കാനൂ ഹാളിൽ സംഘടിപ്പിക്കും. ഇഫ്താർ മജ്ലിസ് 2025ന്റെ സ്വാഗതസംഘം വൈസ് പ്രസിഡന്റ് മനോജ് വർക്കലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു.
ഷാജി മൂതല വനിതാ വിഭാഗം സെക്രട്ടറി ഐഷാ സിനോജ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇഫ്താർ മജ്ലിസ് 2025ന്റെ കൺവീനർ മാരായി അൻഷാദ്, അനീഷ്, മനോജ് വർക്കല എന്നിവരെ തെരഞ്ഞെടുത്തു. സെൻ ചന്ദ്രബാബു യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.