വോയ്സ് ഓഫ് ആലപ്പിയുടെ ഓണാഘോഷ പരിപാടികൾ ‘പൂവേ പൊലി 2025’ സംഘാടക സമിതി രൂപവത്കരണത്തിൽ പങ്കെടുത്തവർ
മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ‘പൂവേ പൊലി 2025’ എന്ന പേരിൽ സെപ്റ്റംബർ 26ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ വിപുലമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു. വൈസ് പ്രസിഡൻറ് അനൂപ് ശശികുമാർ അധ്യക്ഷനായി.വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ ചെയർമാനും, അജിത് കുമാർ, ശരത് ശശി എന്നിവർ ജനറൽ കൺവീനർമാരായും പ്രവർത്തിക്കും. സബ് കൺവീനർമാരായി സനിൽ വള്ളിക്കുന്നം, ദീപക് തണൽ, പ്രസന്നകുമാർ എന്നിവരെ തെരഞ്ഞെടുത്തു. അനിയൻ നാണു, ടോജി തോമസ്, ബിജു ചേർത്തല, പ്രവീൺ പ്രസാദ്, അവിനാഷ് അരവിന്ദ്, നിതിൻ ചെറിയാൻ, ശ്രീരാജ് ആർ, ജീമോൻ ജോയ്, ജീസ ജീമോൻ, വീണ വൈശാഖ്, ഗിരീഷ് ബാബു, സൈജു സെബാസ്റ്റ്യൻ, രശ്മി അനൂപ്, ഷാജി സെബാസ്റ്റ്യൻ, നന്ദന പ്രശോഭ്, സേതു ബാലൻ, വിഷ്ണു രാധാകൃഷ്ണൻ എന്നിവരെ വിവിധ കമ്മിറ്റികളിലേക്ക് തെരഞ്ഞെടുത്തു. ട്രഷറർ ബോണി മുളപ്പാംപള്ളിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.