മനാമ: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി 'ലക്ഷ്യം 2026' എന്ന പേരിൽ കരിയർ ഗൈഡൻസ് പരിപാടി വോയ്സ് ഓഫ് ആലപ്പിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കേരള സർക്കാറിന്റെ കീഴിലുള്ള ദേശീയ തൊഴിൽ -കരിയർ കൗൺസിലിങ് വിഭാഗവുമായി സഹകരിച്ചുകൊണ്ടാണ് ഫ്രീ വെബിനാർ സംഘടിപ്പിച്ചത്. 45ൽ അധികം കുട്ടികളും അവരുടെ മാതാപിതാക്കളും ഈ സേവനം പ്രയോജനപ്പെടുത്തി.
ഉപകാരപ്രദമായ ക്ലാസിനൊപ്പം, കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കുന്ന ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു. പരീക്ഷാ ഭയം എങ്ങനെ മാറ്റാം, പരീക്ഷയെ ധൈര്യത്തോടെ എങ്ങനെ അഭിമുഖീകരിക്കാം തുടങ്ങിയ വിവിധ സംശയങ്ങൾക്കും ഭാവി കരിയറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും വിശദമായ മറുപടി അദ്ദേഹം നൽകി. വോയ്സ് ഓഫ് ആലപ്പി സംഘടിപ്പിച്ച മൂന്നാമത് കരിയർ ഗൈഡൻസ് ക്ലാസായിരുന്നു ഇത്. ആദ്യ വർഷം ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് ഉം കഴിഞ്ഞ വർഷം കേരള സർക്കാറിന്റെ കീഴിലുള്ള ദേശീയ തൊഴിൽ-കരിയർ കൗൺസിലിങ് വിഭാഗവുമാണ് ക്ലാസ് നയിച്ചത്.
പരിപാടിയുടെ കോഓർഡിനേറ്ററായി ഗിരീഷ് കുമാർ പ്രവർത്തിച്ചു. രജിസ്ട്രേഷൻ ചുമതലകൾ ദീപക് തണൽ നിർവഹിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി, ഏരിയ കമ്മിറ്റി, ലേഡീസ് വിങ് എന്നിവരുടെ മികച്ച പിന്തുണയോടെയാണ് പരിപാടി വിജയകരമായി പൂർത്തിയാക്കിയത്. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വരാനിരിക്കുന്ന പരീക്ഷകൾ ഭയമില്ലാതെ നേരിടാനും ഭാവി സുന്ദരമാക്കാനും വോയ്സ് ഓഫ് ആലപ്പിയുടെ ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.