വോയ്സ് ഓഫ് ആലപ്പി ബഹ്റൈൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം
മനാമ: വോയ്സ് ഓഫ് ആലപ്പി ബഹ്റൈൻ ക്രിക്കറ്റ് ടീമിന്റെ പുതുതായി തയാറാക്കിയ ജേഴ്സി പ്രകാശനം മനാമയിലെ സിഞ്ച് അഹ്ലി ക്ലബ് ഗ്രൗണ്ടിൽ നടന്നു. സംഘടനയുടെ പ്രസിഡന്റ് സിബിൻ സലിം ജേഴ്സി പ്രകാശനം നിർവഹിച്ചു.
സെക്രട്ടറി ധനേഷ് മുരളി, സ്പോർട്സ് വിങ് കൺവീനർ ഗിരീഷ്, വൈസ് പ്രസിഡന്റ് അനുപ് ശശി കുമാർ, ഹമദ് ടൗൺ ഏരിയ പ്രസിഡന്റും സെൻട്രൽ എക്സിക്യൂട്ടീവ് അംഗവുമായ ഷഫീഖ്, വനിത വിങ് കോഓഡിനേറ്റർ രശ്മി അനൂപ്, ക്രിക്കറ്റ് ടീമംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പ്രകാശനചടങ്ങിനോടനുബന്ധിച്ച് സൗഹൃദമത്സരവും സംഘടിപ്പിച്ചിരുന്നു. ടീമിന്റെ പുതിയ സീസണിലേക്കുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ജേഴ്സി പ്രകാശനം നടത്തിയത്. വോയ്സ് ഓഫ് ആലപ്പി ബഹ്റൈൻ സമൂഹത്തിൽ കായികമേഖലയിലൂടെ ഐക്യം, സൗഹൃദം, പരസ്പരബന്ധം എന്നിവ വളർത്തുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് പ്രസിഡന്റ് സിബിൻ സലിം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.