മനാമ: നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 218 പേരെ നാടുകടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). ബഹ്റൈനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി എൽ.എം.ആർ.എ നടത്തുന്ന പരിശോധന കാമ്പയിനിൽ പിടിക്കപ്പെട്ടവരെയാണ് നാടുകടത്തിയത്. ജൂൺ ഒന്നു മുതൽ 14 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1189 പരിശോധനകളാണ് എൽ.എം.ആർ.എ നടത്തിയത്. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 17 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. 18 പേരെ നിയമനടപടികൾക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാവരും തൊഴിൽ, താമസ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് എൽ.എം.ആർ.എയുടെ പരിശോധനകൾ. നിയമലംഘനങ്ങൾ തടയുന്നതിനായി പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ www.Imra.gov.bh വെബ്സൈറ്റ് വഴിയോ, തവാസുൽ പ്ലാറ്റ്ഫോം വഴിയോ, 17506055 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും എൽ.എം.ആർ.എ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.