Posted On
date_range Updated On
date_range വിളയിൽ ഫസീലയുടെ വേർപാട് തീരാനഷ്ടം -എം.സി.എം.എ
മനാമ: മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയുടെ വേർപാടിൽ മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ (എം.സി.എം.എ) അനുശോചിച്ചു. മാപ്പിളപ്പാട്ട് ശാഖക്ക് ജീവസ്സുറ്റ ഒരുപാട് ഗാനങ്ങൾ തന്റെ മാന്ത്രിക ശബ്ദംകൊണ്ട് നൽകിയ അനുഗൃഹീത കലാകാരിയുടെ വേർപാട് തീരാനഷ്ടമെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. രക്ഷാധികാരികളായ ചന്ദ്രൻ വളയം, ലത്തീഫ് മരക്കാട്ട്, സെക്രട്ടറി അഷ്കർ പൂഴിത്തല, പ്രസിഡന്റ് യൂസുഫ് മമ്പാട്ടുമൂല, ട്രഷറർ അബ്ദുൽ സമദ് പത്തനാപുരം, കാബിനറ്റ് അംഗങ്ങൾ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.